ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ് ഇന്ത്യൻ വംശജനായ അജയ് ബംഗ 

JUNE 3, 2023, 8:13 PM

ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റതായി റിപ്പോർട്ട്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ തലപ്പത്തെത്തുന്നത്. അഞ്ച് വര്‍ഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. ഡേവിഡ് മാല്‍പാസിന്റെ പിൻഗാമിയായാണ് ബംഗ ലോകബാങ്കിന്റെ അമരത്തെത്തുന്നത്.

കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കണക്കിലെടുത്താണ് ബൈഡൻ ഭരണകൂടം അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.

അഹ്മദാബാദ് ഐ.ഐ.എമ്മിലെ പൂര്‍വ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. നെസ്ലെയിലാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് പെപ്സികോയിലെത്തി. മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ ആയിരുന്നു ഇദ്ദേഹം. അതിനു ശേഷം ജനറല്‍ അറ്റ്ലാന്റിക് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു.

vachakam
vachakam
vachakam

1959 നവംബര്‍ 19ന് പുനെയില്‍ ജനിച്ച ബംഗ 2007ലാണ് യു.എസ് പൗരത്വം സ്വീകരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇദ്ദേഹത്തെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam