ഇല്ലിനോയിൽ ഈ ആഴ്ച ശൈത്യകാലം ആരംഭിക്കുന്നതായി റിപ്പോർട്ട്. നവംബർ ആരംഭം വരെ അസാധാരണമായി ചൂട് അനുഭവപ്പെട്ട ഇല്ലിനോയി സംസ്ഥാനത്ത്, ഇനി ഈ ആഴ്ച ശൈത്യം ആരംഭിക്കാൻ പോകുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കാനഡയിൽ നിന്ന് വരുന്ന ശക്തമായ തണുത്ത വായു, ചിക്കാഗോയും വടക്കൻ ഇല്ലിനോയി പ്രദേശങ്ങളും ഉൾപ്പെടെ തണുപ്പ് കനക്കുന്ന കാലാവസ്ഥ സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.
താപനില പെട്ടെന്ന് താഴും എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
അതേസമയം ചിക്കാഗോ ഉൾപ്പെടെ പല പ്രദേശങ്ങളിലും സീസണിലെ ആദ്യ ഫ്രീസ് (ജലം കട്ടപിടിക്കുന്ന തണുപ്പ്) രേഖപ്പെടുത്താൻ സാധ്യതയുണ്ട്. സാധാരണയെ അപേക്ഷിച്ചു രണ്ടാഴ്ച വൈകിയാണ് ഈ വർഷം ആദ്യ ശിശിരകാലം എത്തുന്നത്.
അതുപോലെ തന്നെ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ മഴ ആഞ്ഞു പെയ്ത്, പിന്നീട് തണുത്ത മഴയും, ലഘുവായ മഞ്ഞും ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ വഴികളിൽ വലിയ മഞ്ഞു കെട്ടി കിടക്കാൻ സാധ്യത കുറവാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
