ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്, ഹഡ്‌സൺ വാലി മലയാളി അസോസിയേഷന്റെ പ്രണാമം

JULY 18, 2025, 10:37 PM

ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്റെ നിര്യാണത്തിൽ ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനും ഇപ്പോൾ അസോസിയേഷൻ പ്രസിഡന്റും കൂടിയായ സജി എം പോത്തന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ലോകം അറിയുന്ന പ്രവാസി സംഘടനയായി ഫൊക്കാനയെ വളർത്തുവാൻ അദ്ദേഹത്തിന് സാധിച്ചതും, ഹഡ്‌സൺ വാലി മലയാളി അസോസിയേഷനെ ഫൊക്കാനയുടെ മുൻനിരയിൽ എത്തിക്കാൻ ശ്രമിച്ചതും യോഗത്തിൽ അനുസ്മരിച്ചു.

നാലര പതിറ്റാണ്ടായി അമേരിക്കൻ മലയാളികളുടെ ഇടയിൽ സ്വാധീനം ചെലുത്താൻ സാധിച്ച വ്യക്തിയാണദ്ദേഹം. അന്തരിച്ച മുൻ ഇന്ത്യൻ പ്രസിഡന്റ് കെ.ആർ. നാരായണനോടൊപ്പം ചേർന്ന് ഒരു മലയാളി കൂട്ടായ്മയെ പടുത്തുയർത്തിയതാണ് ഫൊക്കാന.

ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ സെക്രട്ടറി ടോം നൈനാൻ, ട്രഷറർ വിശ്വനാഥൻ കുഞ്ഞുപിള്ളൈ, മുൻ പ്രസിഡന്റ് ജിജി ടോം, മെമ്പർ അജി കളീക്കൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

vachakam
vachakam
vachakam

ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ, ഡോ. എം. അനിരുദ്ധന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുകയും, കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam