ഗ്രേഡി കർട്ടിസ് ലോംഗ് അന്തരിച്ചു

MAY 14, 2026, 12:46 AM

ഡാളസ്: പ്രമുഖ മാധ്യമപ്രവർത്തകൻ സി. വി. സാമുവലിന്റെ ചെറുമക്കളുടെ പിതാവ് ഗ്രേഡി കർട്ടിസ് ലോംഗ് (47) അന്തരിച്ചു. മെയ് 11, തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപ്രതീക്ഷിത അന്ത്യം.

ഗ്രേഡി ലോംഗിന്റെ വിയോഗവാർത്ത കുടുംബം അതീവ ദുഃഖത്തോടെയാണ് പങ്കുവെച്ചത്. പരേതനായ കർട്ടിസ് ലോംഗിന്റെയും ലിൻഡ ലോംഗിന്റെയും മകനാണ്. പാരീസ് ആണ് പത്‌നി. പ്രിയ, ജൂഡ, അശ്രിയ എന്നിവർ മക്കളാണ്. ഗ്രെഗ്, ഗ്രേയ്‌സൺ എന്നിവർ സഹോദരങ്ങളാണ്.

തിങ്കളാഴ്ച രാവിലെ 6:40ഓടെയാണ് മരണവിവരം പുറത്തുവരുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിലോടെ ലഭിച്ച ആ ഫോൺ കോൾ ജീവിതത്തെ തകർക്കുന്നതായിരുന്നുവെന്ന് കുടുംബം കുറിച്ചു. ആഴത്തിലുള്ള ദൈവവിശ്വാസവും ക്രിസ്തീയ പ്രത്യാശയും മുറുകെ പിടിച്ചുകൊണ്ട് ഈ തീരാനഷ്ടത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ.

vachakam
vachakam
vachakam

ഗ്രേഡി ലോംഗിന്റെ നിര്യാണത്തിൽ വിവിധ സാമൂഹികമാധ്യമ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam