കഴിഞ്ഞ മൂന്ന് വർഷങ്ങളായിട്ട് തുടർച്ചയായി ഒന്നാം സമ്മാനം നേടിയിരുന്ന കോട്ടയം ബ്രദേഴ്‌സ് കാനഡയെ അവരുടെ അമിത വിശ്വാസത്തെ തകിടം മറിച്ചുകൊണ്ട് കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സപ്പായ കാനഡ ഗ്ലാഡിയേറ്റേഴ്‌സ് അവരുടെ എട്ടുവർഷത്തെ കാത്തിരിപ്പിനു ശേഷം ഒന്നാം സമ്മാനത്തിന് മുത്തമിട്ടു.
ഒന്നാംസ്ഥാനം നേടിയ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന് 11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോൺസർ.
രണ്ടാ സ്ഥാനം നേടിയ കോട്ടയം ബ്രദേഴ്‌സ് കാനഡയ്ക്ക്് 5555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോൺസർ.
മൂന്നാം
സ്ഥാനം നേടിയ തൊടുകൻ, യു.കെ. 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ &
മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. റ്റോണി &
ഫ്രാൻസിസ് കിഴക്കേക്കുറ്റാണ് സ്‌പോൺസർ.
നാലാംസ്ഥാനം അരീക്കര അച്ചായൻസ്, ഷിക്കാഗോയ്ക്ക് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് സ്‌പോൺസർമാർ.
വനിതകളുടെ മൽസരത്തിൽ ഒന്നാം സ്ഥാനം നേടി ഡാളസിലെ ആഹാ ഡാർലിംഗിന് ഒന്നാം സ്ഥാനം നേടിയ ടീമിന് 2500 ഡോളറാണ്. മുത്ത് കല്ലിടുക്കിൽ സ്‌പോൺസർ.
രണ്ടാം സ്ഥാനം ഹൂസ്റ്റൻ കാന്താരീസിന് 1500 ഡോളറാണ്. ജെയ്‌സ് പുതുശേരിയിലാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്.മത്സരങ്ങൾ നിയന്ത്രിച്ചത് ജോസ് ഇടിയാലി, നിണൾ മുണ്ടപ്ലാക്കൽ, സിബി കദളിമറ്റം, ജെസ്‌മോൻ പുറമടം എന്നിവരായിരുന്നു. സെക്യൂരിറ്റികളായി തമ്പിച്ചൻ ചെമ്മേച്ചേലിന്റെ നേതൃത്വത്തിൽ ഷൈബു കിഴക്കേക്കുറ്റ്, ബിജു പൂത്തറ തുടങ്ങിയവർ പ്രവർത്തിച്ചു.
ന്യൂസിലൻഡ്, അയർലൻഡ്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ഏറ്റവും വലിയ അന്താരാട്ര വടംവലി മത്സരവും ഏറ്റവും വലിയ പ്രൈസ് മണി കൊടുക്കുന്നതുമായ ഈ മത്സരം നടത്തിയത് ഷിക്കാഗോ സോഷ്യൽ ക്ലബാണ്.
ലക്ഷ്മി ജയൻ, അഫ്‌സൽ തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഷിക്കാഗോയിലെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളുടെ ഫുഡ്‌ഫെസ്റ്റും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്