ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി അസോസയേഷനുകളുടെ കേന്ദ്ര സംഘടനയായ 'ഫോമയിൽ' (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പുതിയതായി ആറു അസോസയേഷനുകൾക്കുകൂടി അംഗത്വം നൽകിയതായി ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു. ഇതോടുകൂടി ഫോമയിൽ അഫിലയേറ്റ് ചെയ്തിട്ടുള്ള മലയാളി അസോസിയേഷനുകളുടെ എണ്ണം തൊണ്ണൂറ്റിആറായി ഉയർന്നു.
ഒക്‌വിൽ ഓർഗനൈസേഷൻ ഓഫ് ഓൾ കേരളൈറ്റ്‌സ് (ഒന്റാറയോ കാനഡ), സാന്റാ ക്ലാരിറ്റ ഗാതറിംങ് ഓഫ് മലയാളി ('സരിഗമ' വലൻസിയ, കാലഫോർണിയ), സാൻ അന്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷൻ (ടെക്‌സാസ് ), നോർത്ത് ടെക്‌സാസ് മലയാളി അസോസിയേഷൻ, സാക്രമെന്റോ സ്‌പോർട്‌സ് ആൻഡ് ചാരിറ്റി ക്ലബ് (കാലിഫോർണിയ), മലയാളി അസോസിയേഷൻ ഓഫ് ക്യുബെക് (കാനഡ) എന്നീ സംഘനകൾക്കാണ് പുതിയതായി ഫോമയിൽ അംഗത്വം ലഭിച്ചത്.
ചെയർമാൻ വിജി ഏബ്രഹാമിന്റെ നേതൃത്വത്തിൽ, സെക്രട്ടറി ടോജോ തോമസ്, കോർഡിനേറ്റർ തോമസ് കർത്തനാൽ, കമ്മിറ്റി അംഗങ്ങളായ ജോൺ പട്ടപതി, ചാക്കോച്ചൻ ജോസഫ് എന്നിവർ അടങ്ങിയ ഫോമാ ക്രെഡൻഷ്യൽസ് കമ്മിറ്റി സൂക്ഷ്മ പരിശോധനകൾക്കു ശേഷം നൽകിയ ശുപാർശ, ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇനിയും മറ്റുചില അസോസിയേഷനുകളുടെ അപേക്ഷകൾ ക്രെഡൻഷ്യൽസ് കമ്മിറ്റിയുടെ പരിഗണയിൽ ഉണ്ടെന്നും, ശുപാർശകൾ ലഭിക്കുന്നതനുസരിച്ചു അവർക്കും ഫോമയിൽ അംഗത്വം ലഭിക്കുന്നതാണെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമാ അംഗസംഘടനകളുടെ എണ്ണം നൂറിൽ എത്തിക്കുക തന്റെ ഒരു ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയതായി ഫോമയിൽ അഫിലിയേറ്റ് ചെയ്ത 6 മലയാളി അസോസിയേഷനുകളും മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളാണെന്നും, ഈ സംഘടനകളുടെ അംഗത്വം ഫോമക്ക് മുതൽക്കൂട്ടാണെന്നും ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി എന്നിവർ പറഞ്ഞു. പുതിയതായി അംഗത്വം ലഭിച്ച ആറു അസോസിയേഷനുകളെയും ഫോമയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഷോളി കുമ്പിളുവേലി - പി.ആർ.ഒ, ഫോമ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്