ഫൊക്കാന ഹ്യൂമാനിറ്റേറിയൻ എക്‌സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന്

AUGUST 4, 2026, 8:22 AM

ന്യൂയോർക്ക്: മതസൗഹാർദ്ദം, മനുഷ്യസ്‌നേഹം, മതസ്വാതന്ത്ര്യം, അന്തർമത സംവാദം, ലോകസമാധാനം എന്നിവയ്ക്കായി ദേശീയഅന്തർദേശീയ തലങ്ങളിൽ നടത്തിയ വിശിഷ്ട സേവനങ്ങളെ മാനിച്ച്  ഫൊക്കാന (Federation of Kerala Associations in North America – FOKANA)യുടെ ഹ്യൂമാനിറ്റേറിയൻ എക്‌സലൻസ് അവാർഡ് 2026 പ്രമുഖ മതാന്തര സംവാദ പ്രവർത്തകനും സാമൂഹിക സേവകനുമായ ഫാ. ജോസഫ് വർഗീസിന് സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. സാജിമോൻ ആന്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും സംയുക്തമായി പ്രഖ്യാപിച്ചു.

2026ലെ ഫൊക്കാന ദേശീയ കൺവെൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ Kalahari Resorts & Convention Center-ൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

മതപരവും വംശീയവുമായ സംഘർഷങ്ങൾ നിറഞ്ഞ സമൂഹങ്ങളിൽ സമാധാനപരമായ സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും വേണ്ടി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന ഫാ. ജോസഫ് വർഗീസ്, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണവും സൗഹൃദവും വളർത്തുന്നതിൽ ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.

vachakam
vachakam
vachakam

ന്യൂയോർക്കിലെ Institute for Religious Freedom and Tolerance (IRFT)ന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും, ഐക്യരാഷ്ട്രസഭയുമായി സഹകരിക്കുന്ന Religions for Peaceന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായും, National Council of Churches (NCC-USA)ന്റെ ഇന്റർറിലീജിയസ് ഡയലോഗ് കോ-കൺവീനറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. Holy Sophia Coptic School of Theologyയിൽ അഡ്ജങ്ട് പ്രൊഫസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ സിറിയൻ ഓർത്തഡോക്‌സ് സഭയുടെ മലങ്കര അതിരൂപതയിലെ അഭിഷിക്ത വൈദികനുമാണ്.

ഒരു പതിറ്റാണ്ടിലേറെക്കാലം ജോർദാൻ, ലെബനൻ, ഈജിപ്ത് എന്നിവിടങ്ങളിലെ അഭയാർഥികൾക്കിടയിൽ സേവനം അനുഷ്ഠിക്കുകയും, ഐ.എസ്.ഐ.എസ്. ആക്രമണങ്ങളിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സഹായവും ആശ്വാസവും നൽകുകയും ചെയ്തു. പാകിസ്ഥാൻ, സിറിയ, മ്യാൻമർ എന്നിവിടങ്ങളിലെ മതപീഡനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവർത്തിച്ചു. യുക്രെയ്ൻ യുദ്ധകാലത്ത് സമാധാനത്തിനായുള്ള അന്തർമത പ്രാർത്ഥനാ ദൗത്യത്തിന്റെ ഭാഗമായി കീവ് സന്ദർശിക്കുകയും ലോകസമാധാനത്തിനായി പ്രവർത്തിക്കുകയും ചെയ്തു.

2014 മുതൽ National Council of Churchന്റെ ഇന്റർറിലീജിയസ് റിലേഷൻസ് കൺവീനിംഗ് ടേബിളിൽ അംഗമായും പിന്നീട് കോ-കൺവീനറായും പ്രവർത്തിച്ച അദ്ദേഹം, ഹിന്ദു, ബൗദ്ധ, സിഖ് മതനേതാക്കളുമായുള്ള ദേശീയ സംവാദങ്ങൾക്ക് നേതൃത്വം നൽകി. മതപീഡനം, അസഹിഷ്ണുത, സാമൂഹിക നീതി, പരസ്പര ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നിരവധി സംരംഭങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

vachakam
vachakam
vachakam

Parliament of the World's Religions, National Council of Churches എന്നിവയുടെ വിവിധ വേദികളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കൂടാതെ Federation of Indian American Christian Organizations of North America (FIACONA)-യുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചുവരുന്നു.

മനുഷ്യത്വം, മതസൗഹാർദ്ദം, സമാധാനശ്രമങ്ങൾ, മതപീഡിതരുടെ സംരക്ഷണം, അന്തർദേശീയ സാമൂഹിക സേവനം എന്നിവയിൽ നൽകിയ അസാധാരണ സംഭാവനകളെ അംഗീകരിച്ചാണ് ഫൊക്കാനയുടെ പരമോന്നത മാനവിക ബഹുമതികളിലൊന്നായ ഹ്യൂമാനിറ്റേറിയൻ എക്‌സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന് നൽകുന്നതെന്ന് ഫൊക്കാന ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam