ഫ്‌ളോറിഡ: പലസ്തീനികളെന്ന് കരുതി മിയാമി ബീച്ചില്‍ രണ്ട് പേരെ വെടിവെച്ച് പരിക്കേല്‍പ്പിച്ച വ്യക്തിക്കെതിരെ രണ്ട് കൊലപാതകശ്രമങ്ങള്‍ക്ക് കേസെടുത്തു. ഇസ്രായേല്‍ പൗരന്‍മാര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. 27 കാരനായ മാര്‍ദെചായി ബ്രാഫ്മാനാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ബ്രാഫ്മാന്‍ 17 തവണയാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ട്രക്ക് ഓടിച്ചു വരികയായിരുന്ന ബ്രാഫ്മാന്‍ ഇസ്രയേല്‍ പൗരന്‍മാര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ വെടിവെക്കുകയായിരുന്നു. ഒരാള്‍ക്ക് തോളില്‍ വെടിയേറ്റു. രണ്ടാമന്റെ ശരീരത്തില്‍ ഉരുമ്മി വെടിയുണ്ട പുറത്തുപോയി. ഇരുവരും പാലസ്തീന്‍ പൗരന്‍മാരാണെന്നും കൊല്ലപ്പെട്ടെന്ന് കരുതിയെന്നും ബ്രാഫ്മാന്‍ പൊലീസിനേട് പറഞ്ഞു.
മിയാമിയിലെ ഒരു കൗണ്ടി ജയിലില്‍ ബ്രാഫ്മാന്‍ രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് ബോണ്ടില്ലാതെ തടവിലാക്കപ്പെട്ടതായി രേഖകള്‍ കാണിക്കുന്നു. മിയാമി ഹെറാള്‍ഡ് പറയുന്നതനുസരിച്ച്, സൗത്ത് ഫ്‌ലോറിഡയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്ന ഇസ്രായേലുകാരനായ പിതാവും മകനുമാണ് അക്രമിക്കപ്പെട്ടത്.
ബ്രാഫ്മാന്റെ അറ്റോര്‍ണി ഡസ്റ്റിന്‍ ടിഷ്ലര്‍, ഷൂട്ടിംഗ് സമയത്ത് തന്റെ ക്ലയന്റ് 'കടുത്ത മാനസികാരോഗ്യ പ്രതിസന്ധി' അനുഭവിച്ചിരുന്നതായി പറഞ്ഞു. നിയമപാലകരുമായി സഹകരിച്ച് ബ്രാഫ്മാന്‍ ആവശ്യമായ ചികിത്സ തേടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലീം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ ഫ്‌ളോറിഡ ചാപ്റ്റര്‍, ബ്രാഫ്മാനെതിരെ ഫെഡറല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ ചുമത്താന്‍ ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്