ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് മൂന്നിരട്ടിയായി വര്‍ധിച്ചു

FEBRUARY 19, 2025, 7:49 PM


വാഷിംഗ്ടണ്‍: അടുത്തിടെ നടത്തിയ മൂന്ന് സര്‍വേകളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാര റേറ്റിംഗ് മൂന്നിരട്ടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞത് 50 ശതമാനം റേറ്റിംഗുകള്‍ രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ട്രംപ് അധികാരത്തിലെത്തിയ ആദ്യ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ അനുകൂല റേറ്റിംഗുകള്‍ കുറഞ്ഞുവെന്ന് മറ്റ് പോളുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, മിക്ക അമേരിക്കക്കാരും പ്രസിഡന്റ് ചെയ്യുന്ന ജോലിയെ അംഗീകരിക്കുന്നുവെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.

2,000 മുതിര്‍ന്നവരില്‍ നടത്തിയ ഒരു സര്‍വേനയുഎസ്എ വോട്ടെടുപ്പില്‍ ഭൂരിപക്ഷവും (51 ശതമാനം) ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം അംഗീകരിക്കുന്നതായി വ്യ്ക്തമാക്കി. ആകെ 45 ശതമാനം പേരാണ് തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞത്.  കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സര്‍വേ വ്യാപിപ്പിച്ചപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ (59 ശതമാനം) ട്രംപിന് സബര്‍ബന്‍ (48 ശതമാനം), നഗരപ്രദേശങ്ങള്‍ (51 ശതമാനം) എന്നിവയേക്കാള്‍ ശക്തമായ അംഗീകാര റേറ്റിംഗുകള്‍ ഉണ്ടെന്ന് ഫലങ്ങള്‍ കാണിക്കുന്നു.

ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു മോര്‍ണിംഗ് കണ്‍സള്‍ട്ട് പോള്‍ കാണിക്കുന്നത് 50 ശതമാനം വോട്ടര്‍മാര്‍ ട്രംപ് പ്രസിഡന്റ് എന്ന നിലയിലുള്ള ജോലിയെ അംഗീകരിക്കുന്നതായും 47 ശതമാനം പേര്‍ അംഗീകരിക്കാത്തതായും ആണ്. മോണിംഗ് കണ്‍സള്‍ട്ടിന്റെ യുഎസ് പൊളിറ്റിക്കല്‍ അനലിസ്റ്റായ എലി യോക്ലിയും യുഎസ് പൊളിറ്റിക്കല്‍ അനാലിസിസ് മേധാവി കാമറൂണ്‍ ഈസ്ലിയും പോള്‍ ഫലങ്ങളെക്കുറിച്ചുള്ള വിശകലനത്തില്‍ എഴുതി, തുടര്‍ച്ചയായ മൂന്ന് ആഴ്ചത്തെ ഇടിവിന് ശേഷം ട്രംപിന്റെ അംഗീകാര റേറ്റിംഗ് സ്ഥിരമായി നിലനില്‍ക്കുന്നു എന്നായിരുന്നു അത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam