ഹ്യൂസ്റ്റണിൽ വിശുദ്ധ കാർലോസ് അക്യുറ്റസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി

OCTOBER 14, 2025, 11:18 PM

ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ യുവജന മധ്യസ്ഥനായ വിശുദ്ധ കാർലോസ് അക്യുറ്റസിന്റെ തിരുനാൾ ആചരിച്ചു. 2025 സെപ്തംബർ 7ന് കത്തോലിക്കാ തിരുസഭ വിശുദ്ധനായി പ്രഖ്യാപിച്ച വിശുദ്ധ കാർലോസ് അക്യുറ്റസിന്റെ ആദ്യ തിരുനാൾ ഒക്ടോബർ 12ന് എല്ലാ യുവജനങ്ങളും ചേർന്ന് ഇടവകയിൽ കൊണ്ടാടി.

സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടന്നു വരുന്ന പ്രധാന തിരുനാളിന്റെ ഭാഗമായാണ് തിരുനാൾ നടത്തപ്പെട്ടത്.

ദിവ്യബലിക്ക് മുൻപായി യുവജനങ്ങളും കുട്ടികളും വിശുദ്ധ കാർലോസ് അക്യൂറ്റസിന്റെ ചിത്രത്തിന് മുൻപിൽ പുഷ്പ്പാർച്ചന നടത്തി   പ്രാർത്ഥിച്ചു. തിരുനാളിനു അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസദേന്തിമാരായാണ് നടത്തപ്പെടുന്നത്.

vachakam
vachakam
vachakam


തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതു മണി വരെ ധ്യാനവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, റോയ് തച്ചിൽ, ഷീബാ മത്തോലത്ത്, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യൂ.കെ ആണ് ധ്യാനം നയിക്കുന്നത്. ഈ ദിവസങ്ങളിൽ കുമ്പസാരിക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam


ഒക്ടോബർ 18, 19 തിയതികളിലായി നടക്കുന്ന പ്രധാന തിരുനാളിന് കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ , ഷാജമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എസ്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി S.J.C, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി  ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഫാ.എബ്രഹാം മത്തോലത്ത്, അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.

ബിബി തെക്കനാട്ട്‌

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam