അലര്‍ജി ഗുളികകളില്‍ മരുന്ന് അംശവും നിറവ്യത്യാസവും: അമേരിക്കയില്‍ സിറ്റിറിസിന്‍ തിരികെ വിളിച്ച് എഫ്.ഡി.എ

JULY 22, 2026, 12:22 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിപണിയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന പ്രമുഖ അലര്‍ജി പ്രതിരോധ മരുന്നായ സിറ്റിറിസിന്‍ ഹൈഡ്രോക്ലോറൈഡ് (Cetirizine Hydrochloride) ഗുളികകള്‍ നിര്‍മ്മാതാക്കള്‍ തിരികെ വിളിക്കുന്നു. പ്രമുഖ മരുന്ന് നിര്‍മ്മാണക്കമ്പനിയായ യൂണിക് ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറീസ് ഉത്പാദിപ്പിച്ച് റൈസിംഗ് ഫാര്‍മ ഹോള്‍ഡിംഗ്‌സ് വിതരണം ചെയ്ത അലര്‍ജി ഗുളികകളുടെ നാല് ബാച്ചുകളാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശപ്രകാരം വിപണിയില്‍ നിന്ന് മാറ്റുന്നത്.

ജനപ്രിയ അലര്‍ജി മരുന്നായ സിര്‍ടെക് എന്ന ബ്രാന്‍ഡിന്റെ ജനറിക് പതിപ്പാണിത്. നെഞ്ചെരിച്ചിലിനും അള്‍സറിനും ഉപയോഗിക്കുന്ന റെനിറ്റിഡിന്‍ എന്ന മരുന്നിന്റെ ഘടകങ്ങള്‍ ഈ അലര്‍ജി ഗുളികകളില്‍ കലര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി. മെഡിക്കല്‍ സ്റ്റോറില്‍ വിതരണത്തിനായി ഗുളികകള്‍ എണ്ണി കുപ്പിയിലാക്കുന്ന വേളയില്‍ ഒരു ഫാര്‍മസി ടെക്‌നീഷ്യനാണ് ഈ അപാകത ആദ്യമായി കണ്ടെത്തിയത്. അലര്‍ജി ഗുളികകളില്‍ ചിലതിന് സ്വാഭാവിക നിറത്തിന് പകരം ചുവന്ന പുള്ളികളും നിറവ്യത്യാസവും കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നതും ക്രോസ് കോണ്ടമിനേഷന്‍ (മറ്റ് മരുന്നുകളുടെ അംശം കലരല്‍) സ്ഥിരീകരിച്ചതും.

ക്രോസ് കോണ്ടമിനേഷന്‍ സാധാരണക്കാര്‍ക്ക് വലിയ ഭീഷണിയല്ലെങ്കിലും റെനിറ്റിഡിന്‍ അടങ്ങിയ ഘടകങ്ങളോട് അലര്‍ജിയുള്ള വ്യക്തികളില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രക്തസമ്മര്‍ദ്ദം പെട്ടെന്ന് താഴുക, ശ്വാസംമുട്ടല്‍, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, മുഖത്തും തൊണ്ടയിലും ഉണ്ടാകുന്ന വീക്കം, പെട്ടെന്നുള്ള ബോധക്ഷയം തുടങ്ങിയ ജീവന് തന്നെ ഭീഷണിയായ പാര്‍ശ്വഫലങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് എഫ്.ഡി.എ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

നൂറ് ഗുളികകള്‍ അടങ്ങിയ വെളുത്ത എച്ച്.ഡി.പി.ഇ പ്ലാസ്റ്റിക് കുപ്പികളിലാണ് ഈ മരുന്ന് വിപണിയിലെത്തിച്ചിരുന്നത്. 2028 ഒക്ടോബറില്‍ കാലാവധി തീരുന്ന ജിവൈ 825029, ജിവൈ 825030, ജിവൈ 825031, ജിവൈ 825032 എന്നീ ബാച്ച് നമ്പറുകളിലുള്ള 5 മില്ലിഗ്രാം ഗുളികകളാണ് തിരികെ വിളിച്ചിരിക്കുന്നത്. റൈസിംഗ് ഫാര്‍മ ഹോള്‍ഡിംഗ്‌സ് ഇതിനോടകം തന്നെ രാജ്യത്തുടനീളമുള്ള വിതരണക്കാരെയും റീട്ടെയിലര്‍മാരെയും വിവരം അറിയിക്കുകയും മരുന്നുകള്‍ ശേഖരിച്ച് തിരികെ അയക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി 1-844-874-7464 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലോ [email protected], [email protected] എന്നീ ഇമെയില്‍ വിലാസങ്ങളിലോ കമ്പനിയെ നേരിട്ട് ബന്ധപ്പെടാം. ഈ മരുന്ന് കഴിച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവര്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam