സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്‌ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം എഫ്ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു

MARCH 9, 2026, 3:48 AM

ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്‌ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ എഫ്ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മേയറുടെ വസതിയായ ഗ്രേസി മാൻഷന് പുറത്ത് നടന്ന ഒരു പ്രതിഷേധ പ്രകടനത്തിനിടെയാണ് രണ്ട് നാടൻ ബോംബുകൾ (IED) എറിയപ്പെട്ടത്. തീവ്ര വലതുപക്ഷ സ്വാധീനമുള്ള ജേക്ക് ലാങ് സംഘടിപ്പിച്ച ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനെതിരെ എത്തിയ നൂറിലധികം വരുന്ന പ്രതിഷേധക്കാരിൽപെട്ടവരാണ് സ്‌ഫോടകവസ്തുക്കൾ എറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

പെൻസിൽവേനിയ സ്വദേശികളായ എമിർ ബാലത്ത് (18), ഇബ്രാഹിം കായുമി (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

സ്‌പോർട്‌സ് ഡ്രിങ്ക് ബോട്ടിലുകളിലും ഗ്ലാസ് ജാറുകളിലുമായി നിർമ്മിച്ച ബോംബുകളിൽ നട്ടുകളും ബോൾട്ടുകളും ഉൾപ്പെടെയുള്ള ലോഹക്കഷ്ണങ്ങൾ നിറച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ നിരവധി മരണങ്ങൾ സംഭവിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

പ്രതികൾക്ക് ഐസിസ് (ISIS) പോലുള്ള തീവ്രവാദ സംഘടനകളുടെ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. എമിർ ബാലത്ത് അടുത്തിടെ തുർക്കി സന്ദർശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇസ്‌ലാം വിരുദ്ധ പ്രതിഷേധക്കാരെ ലക്ഷ്യം വെച്ചാണ് ഇവർ സ്‌ഫോടകവസ്തുക്കൾ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

എഫ്ബിഐയുടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സ് കേസ് ഏറ്റെടുത്തു. പ്രതികൾക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കും. സംഭവത്തെത്തുടർന്ന് മേയർ മംദാനി, നഗരത്തിലെ വിദ്വേഷ പ്രചാരണങ്ങളെയും അക്രമങ്ങളെയും ശക്തമായി അപലപിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam