വാഷിംഗ്ടണ്‍: അപകടകരമായ പകര്‍ച്ച രോഗാണുവിനെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐ അറസ്റ്റ് ചെയ്തു. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു(34) ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാല ഗവേഷകയുമായ യുങ് കിങ് ജിയാന്‍(33) എന്നിവരാണ് പിടിയിലായത്.
കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കി. ഫുസാറിയം ഗ്രാമിനിയേറം എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാന മാര്‍ഗം യുഎസില്‍ എത്തിച്ചത്. കാര്‍ഷിക വിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷിക തീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗോതമ്പ്, ബാര്‍ലി, നെല്ല്, ചോളം തുടങ്ങിയവയുടെ കതിരുകളെ ബാധിക്കുന്ന ഫംഗല്‍ രോഗബാധയ്ക്ക് കാരണമാകുന്ന ഫംഗസാണ് ചൈനീസ് ഗവേഷകര്‍ അമേരിക്കയിലേക്ക് കടത്തിക്കൊണ്ട് വന്നത്. കാര്‍ഷിക വിളകള്‍ക്ക് വന്‍തോതില്‍ നാശമുണ്ടായാല്‍ അത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും രാജ്യത്തിനുണ്ടാക്കുക. മാത്രമല്ല ഈ ഫംഗസിലെ വിഷവസ്തു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരു പോലെ അപകട ഭീഷണിയാണ്. ഇതുകാരണം മനുഷ്യര്‍ക്ക് ഛര്‍ദി, കരളിന് തകരാര്‍ തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അറസ്റ്റിലായ രണ്ടുപേരും ഈ ഫംഗസിനെ സംബന്ധിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടത്തി വന്നിരുന്നത്. 2024 ജൂലൈയില്‍ യുഎസില്‍ പെണ്‍സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുയോങ് ലിയുവാണ് ചൈനയില്‍ നിന്ന് ഫംഗസ് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ഡിട്രോയിറ്റ് മെട്രോപൊളിറ്റന്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ യുഎസിലെത്തിയത്. മിഷിഗന്‍ സര്‍വകലാശാല ലാബില്‍ ഗവേഷണം നടത്താനായാണ് ഇതുകൊണ്ടുവന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അറസ്റ്റിലായ യുവതിക്ക് ചൈനയില്‍ ഇതേ ഫംഗസ് സംബന്ധിച്ച് ഗവേഷണം നടത്താനായി ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി യുഎസ് അധികൃതര്‍ പറഞ്ഞു. യുവതിക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതായി ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എഫ്ബിഐ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്