ടോറിങ്ടണ്‍ (കണക്റ്റിക്കട്ട്): സ്വന്തം ജീവന്‍ പണയം വെച്ചും കുരുന്നിനെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെടുത്തി വളര്‍ത്തുനായ. കഴിഞ്ഞ ദിവസം കണക്റ്റിക്കട്ടിലെ ടോറിങ്ടണിലാണ് ആറ് വയസുകാരനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത കറുത്ത കരടിയെ 'ബെല്ല' എന്ന വളര്‍ത്തുനായ ധീരമായി നേരിട്ടത്.
അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനായി വീട്ടുകാര്‍ ഒരുങ്ങുന്നതിനിടെയാണ് വീടിന്റെ മുന്‍വശത്തെ വഴിയില്‍ കളിക്കുകയായിരുന്ന ആറ് വയസ്സുകാരന്റെ നേരെ കരടി അമിത വേഗത്തില്‍ ഓടിയടുത്തത്. ഭയന്നുപോയ കുട്ടി പിന്നോട്ട് മാറാന്‍ ശ്രമിച്ചെങ്കിലും കരടി വളരെ അടുത്തുപോയിരുന്നു. ഈ സമയം മുറ്റത്തിന്റെ മറുഭാഗത്തുനിന്നും ഹസ്‌കി ഇനത്തില്‍പ്പെട്ട ബെല്ല എന്ന വളര്‍ത്തുനായ അസാധാരണമായ ധീരതയോടെ കുരച്ചുകൊണ്ട് കരടിയുടെ നേര്‍ക്ക് കുതിച്ചെത്തുകയായിരുന്നു.
കുഞ്ഞിനും കരടിക്കും മധ്യേ പ്രതിരോധം തീര്‍ത്ത ബെല്ല, കരടിയുടെ പിന്‍ഭാഗത്ത് കടിച്ചതോടെ കരടി ഭയന്നോടി. പിന്നീട് കാട്ടിലേക്ക് മറഞ്ഞു. അസാധാരണമായ ഈ ധീരതയ്ക്ക് പ്രതിഫലമായി ബെല്ലയ്ക്ക് വരുംദിവസങ്ങളില്‍ വലിയൊരു സ്റ്റീക്ക് വിരുന്ന് തന്നെ നല്‍കുമെന്നാണ് ഉടമയായ ജെഫ്രി തസ്സാര പറയുന്നത്. അതേസമയം പ്രദേശത്ത് കരടികളുടെ സാന്നിധ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വന്യജീവി വകുപ്പ് ജനങ്ങള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കരടികളെ ദൂരെ നിന്നുമാത്രം നിരീക്ഷിക്കുക, അവയുടെ മുന്നില്‍പ്പെട്ടാല്‍ ബഹളം വെച്ചോ കൈകള്‍ വീശിയോ സാന്നിധ്യം അറിയിക്കുക, സാവധാനം അവിടെനിന്ന് പിന്മാറുക, ഒരു കാരണവശാലും അവയ്ക്ക് ഭക്ഷണം നല്‍കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.
പരിസരങ്ങളില്‍ പക്ഷികള്‍ക്ക് തീറ്റ നല്‍കുന്ന പാത്രങ്ങള്‍ ഒഴിവാക്കുന്നത് വഴി കരടികള്‍ വീട്ടുപറമ്പിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഒരു പരിധി വരെ തടയാനാകുമെന്നും വന്യജീവി സംരക്ഷണ വകുപ്പ് ഓര്‍മ്മിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
