അമേരിക്കൻ ഗതാഗത സെക്രട്ടറിയായ ഷോൻ ഡഫി ബുധനാഴ്ച പ്രഖ്യാപിച്ചത് പ്രകാരം, സർക്കാർ ഷട്ട്‌ഡൗൺ തുടരുന്നതിനാൽ രാജ്യത്തെ 40 പ്രധാന വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ 10% കുറയ്ക്കുന്നതായിൽ റിപ്പോർട്ട്. ഇത് വെള്ളിയാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഈ തീരുമാനത്തിലൂടെ ദിവസത്തിൽ ഏകദേശം 3,500 മുതൽ 4,000 വരെ വിമാനങ്ങൾ ബാധിക്കപ്പെടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഏത് വിമാനത്താവളങ്ങളാണ് ബാധിക്കപ്പെടുന്നതെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.
“ഇത് മുൻകരുതൽ നടപടിയാണ്” എന്നാണ് ഡഫി പറഞ്ഞത്. “സർവ്വീസുകൾ കുറയ്ക്കാതെ പോവുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന സർവീസ് സംവിധാനം എന്ന പ്രശസ്തി നിലനിർത്താൻ കഴിയില്ല” എന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) മേധാവിയായ ബ്രയാൻ ബെഡ്ഫോർഡിന്റെ പ്രതികരണം. എന്റെ വ്യവസായ ജീവിതത്തിൽ ഇതുപോലെ ചെയ്യുന്നത് ആദ്യമായാണ് എന്നും വിഷയത്തിൽ FAA ഉടൻ തന്നെ എയർലൈൻ കമ്പനികളുമായി കൂടിയാലോചന നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഷട്ട്‌ഡൗൺ കൂടുതൽ നീണ്ടാൽ കൂടുതൽ വിമാനങ്ങൾ റദ്ദാകാം എന്നും എയർ ട്രാഫിക് സിസ്റ്റം സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ആഴ്ചകൾ എടുക്കും എന്നുമാണ് ലഭിക്കുന്ന വിവരം. “ഇപ്പോൾ ഉണ്ടാകുന്ന ആഘാതങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തമാകാൻ ആഴ്ചകൾ വേണ്ടിവരും” നാഷണൽ എയർ ട്രാഫിക് കൺട്രോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റായ നിക് ഡാനിയൽസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
