ന്യൂയോര്‍ക്ക്: എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെ രണ്ടാമതും കുറ്റപത്രം സമര്‍പ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നതാണ് പ്രധാന ആരോപണം. 2025 മെയ് മാസത്തില്‍ കോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് ആധാരം. കടല്‍തീരത്തെ മണലില്‍ കടല്‍ച്ചിപ്പുകള്‍ ഉപയോഗിച്ച് '86 47' എന്ന് എഴുതിയിരിക്കുന്ന ചിത്രമായിരുന്നു അത്.
ഇത് അര്‍ത്ഥമാക്കുന്നത് അമേരിക്കയുടെ 47-ാമത് പ്രസിഡന്റാണ് ട്രംപ്. '86' എന്നത് അമേരിക്കന്‍ സ്ലാംഗ് അനുസരിച്ച് ഒരാളെ നീക്കം ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുക എന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇത് വധഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചിരിക്കുന്നത്. പ്രസിഡന്റിനെതിരെ ഭീഷണി മുഴക്കി, ഭീഷണി സന്ദേശം അന്തര്‍സംസ്ഥാന തലത്തില്‍ കൈമാറി എന്നീ രണ്ട് കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
അതേസമയം താന്‍ നിരപരാധിയാണെന്നും രാഷ്ട്രീയ പ്രേരിതമായാണ് ഈ നടപടിയെന്നുമായിരുന്നു ജെയിംസ് കോമിയുടെ പ്രതികരണം. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസിനോട് കള്ളം പറഞ്ഞു എന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ മറ്റൊരു കേസ് ഉണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ കോടതി അത് തള്ളിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
