ഹൂസ്റ്റൺ: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. സ്റ്റാഫ്‌ഫോർഡ് സിറ്റിയിൽ പ്ലാനിംഗ് ആൻഡ് സോണിങ് കമ്മീഷൻ കമ്മീഷണറായി പ്രവർത്തനം ആരംഭിച്ച വൈരമൺ പിന്നീട് കമ്മീഷന്റെ വൈസ് ചെയറായി.
ഇപ്പോൾ ഏഴംഗ കമ്മീഷണർമാരുടെ ചെയർമാനായി കൂടുതൽ അധികാരവും ഉത്തരവാദിത്വമുള്ള ചുമതലയിലേക്കു പ്രവേശിച്ചു. ഒരു ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമാണ്.
സിറ്റിയിൽ സമർപ്പിക്കുന്ന പ്ലാറ്റ്, സൈറ്റ് പ്ലാൻ, സോണിങ് കേസുകൾ സിറ്റിയുടെ ചട്ടപ്രകാരവും സാങ്കേതിക നിർദ്ദേശത്തിന് അനുസരിച്ചുമാണോ എന്ന് പ്രാഥമികമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആൻഡ് സോണിങ് കമ്മിഷനാണ്.
Dr.Mathew Vairamon with Mayor Ken Mathew
അത് പോലെ സിറ്റിയുടെ വികസനം കോപ്രിഹെൻസീവ് പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പു വരുത്തുന്നതും ഈ കമ്മീഷനാണ്.
സ്റ്റാഫോർഡ് സിറ്റി മേയറും മലയാളിയുമായ കെൻ മാത്യു വൈരമണിനെ സ്റ്റാഫോർഡ് സിറ്റിയുടെ ചാർട്ടർ റിവ്യൂ കമ്മീഷനിലെ ഒരു അംഗമായും നിയമിച്ചു. സിറ്റി ചാർട്ടറിങ് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഏഴു അംഗംങ്ങളാണ് ഈ കമ്മീഷനിലുള്ളത്.
അവർ സിറ്റിയുടെ ചാർട്ടർ പരിശോധിച്ചു അതിൽ എന്തെങ്കിലും ഭേദഗതികൾ ആവശ്യമെങ്കിൽ സിറ്റി കൗൺസിളിൽ നിർദ്ദേശങ്ങൾ നൽകും.
പരിചയ സമ്പന്നനായ അഭിഭാഷകനും നിയമ അധ്യാപകനുമായ വൈരമണ്ണിന്റെ സേവനം സ്റ്റാഫ്‌ഫോർഡ് സിറ്റിക്ക് ഒരു മുതൽക്കൂട്ടായിരിക്കും.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്