വധശിക്ഷ: തടവുകാരന്റെ ഹൃദയ നിയന്ത്രണ ഉപകരണം ഓഫാക്കാൻ കോടതി ഉത്തരവ്

JULY 19, 2025, 12:15 AM

നാഷ്‌വില്ലെ, ടെന്നസി (എപി): വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരനായ ബൈറൺ ബ്ലാക്കിന്റെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഹൃദയ നിയന്ത്രണ ഉപകരണം (Implantable Cardioverter-Defibrillator - ICD) വിഷം കുത്തിവെക്കുമ്പോൾ പ്രവർത്തനരഹിതമാക്കാൻ ടെന്നസി അധികൃരോട് ജഡ്ജി റസ്സൽ പെർകിൻസ് ഉത്തരവിട്ടു.

ഓഗസ്റ്റ് 5ന് വധശിക്ഷ നടപ്പാക്കാനിരിക്കെ, ഉപകരണം പ്രവർത്തിക്കുന്നത് ഞെട്ടലിനും കടുത്ത വേദനയ്ക്കും കാരണമായേക്കാമെന്ന അഭിഭാഷകരുടെ വാദം കണക്കിലെടുത്താണ് വിധി.
മാരകമായ കുത്തിവെപ്പിന് തൊട്ടുമുമ്പ് ഉപകരണം നിർജ്ജീവമാക്കണമെന്നും ഇതിനായി മെഡിക്കൽ വിദഗ്ദ്ധരുടെ സഹായം തേടണമെന്നും ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവ് വധശിക്ഷ വൈകിപ്പിക്കില്ലെന്നും സംസ്ഥാനത്തിന് ഇത് അധികഭാരം ഉണ്ടാക്കില്ലെന്നും ജഡ്ജി വ്യക്തമാക്കി.

vachakam
vachakam
vachakam

എന്നിരുന്നാലും, ഉപകരണം നിർജ്ജീവമാക്കാൻ ഒരു മെഡിക്കൽ പ്രൊഫഷണലിനെ എത്രയും വേഗം കണ്ടെത്താനാകുമെന്ന് വ്യക്തമല്ല. സംസ്ഥാനം വിധിക്കെതിരെ അപ്പീൽ നൽകാൻ സാധ്യതയുണ്ട്.

1988ൽ കാമുകിയെയും അവരുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ കേസിലാണ് ബ്ലാക്കിന് വധശിക്ഷ വിധിച്ചത്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam