അമേരിക്കയിൽ വിറ്റഴിച്ച 3.55 ലക്ഷം ഫോർഡ് ട്രക്കുകൾ ഡാഷ്ബോർഡ് ഡിസ്‌പ്ലേയിലെ പ്രശ്നം കാരണം തിരിച്ചുവിളിക്കുകയാണെന്ന് വ്യക്തമാക്കി ഫെഡറൽ റെഗുലേറ്റർമാർ. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) വ്യക്തമാക്കുന്നത് പ്രകാരം, 2025–2026 വർഷത്തിലെ ചില ഫോർഡ് മോഡലുകൾ ആണ് തിരിച്ചു വിളിച്ചത്.
F-550 SD
F-450 SD
F-350 SD
F-250 SD
2025 F-150
എന്നിവയാണ് റിക്കോൾ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം വാഹനത്തിലെ ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേ (IPC) ഡ്രൈവർമാർക്ക് ഏറ്റവും പ്രധാനമായ വിവരങ്ങൾ കാണിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്: സ്പീഡോമീറ്റർ (വേഗത),ടാച്ചോമീറ്റർ (എഞ്ചിൻ RPM), ഇന്ധന ഗേജ്, എഞ്ചിൻ താപനില,ഓഡോമീറ്റർ (ഓടിയ ദൂരം) എന്നിവ.
എന്നാൽ, ഈ പാനലിൽ പ്രശ്നം ഉണ്ടാകുന്നത് കൊണ്ട് വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ സ്ക്രീൻ പൂർണ്ണമായി ബ്ലാങ്ക് ആയി കാണപ്പെടാം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. സിസ്റ്റം സ്ലീപ് മോഡിലേക്ക് പോകാൻ ശ്രമിക്കുന്ന സമയത്ത് ഉണ്ടാകുന്ന കമ്പ്യൂട്ടർ പിശക് ആണ് ഇതിന് കാരണം.
“ഇങ്ങനെ സംഭവിച്ചാൽ ഡ്രൈവർക്ക് സുരക്ഷാ മുന്നറിയിപ്പുകളോ മീറ്ററുകളോ വായിക്കാൻ കഴിയില്ല. അതിനാൽ അപകടസാധ്യത ഉയരും” എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
അതേസമയം ഫോർഡിന് ഇതിനകം 95 വാർന്റി ക്ലെയിമുകളും ഒരു വാഹന ഉടമയുടെ ഔദ്യോഗിക പരാതിയും (VOQ) ലഭിച്ചിട്ടുണ്ട്.എന്നാൽ, അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രശ്നം പരിഹരിക്കാൻ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നൽകും എന്നാണ് ലഭിക്കുന്ന വിവരം.
വാഹന ഉടമകൾ ചെയ്യേണ്ടത്
ഉടമകൾക്ക് ഈ അറിയിപ്പുകൾ ഉൾപ്പെട്ട കത്തുകൾ (notification letters) തപാൽ വഴി ലഭിക്കും.
തുടർന്ന് അവർക്ക് വാഹനം ഫോർഡ് അല്ലെങ്കിൽ ലിങ്കൺ ഡീലറുടെ അടുത്തേക്ക് കൊണ്ടുപോയി അപ്‌ഡേറ്റ് ചെയ്യിക്കുകയോ, അല്ലെങ്കിൽ OTA സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ചെയ്യാമോ എന്ന് തിരഞ്ഞെടുക്കുകയും ചെയ്യാം .
പണച്ചിലവ് ഇല്ലാതെ (free of cost) ഇത് നൽകും.
സഹായത്തിനായി
വാഹന ഉടമകൾക്ക് ഫോർഡിന്റെ ടോൾ-ഫ്രീ നമ്പർ ബന്ധപ്പെടാം:
📞 1-866-436-7332
അല്ലെങ്കിൽ അടുത്തുള്ള ഫോർഡ്/ലിങ്കൺ ഡീലർ ബന്ധപ്പെടുകയും FSA 25S88 എന്ന് റഫറൻസ് കൊടുക്കുകയും ചെയ്യാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
