ക്രൂഗർ നാഷണൽ പാർക്ക്: ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽ വിരമിച്ച ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
മെയ് 22 വെള്ളിയാഴ്ചയാണ് ഏണസ്റ്റ് മറെയ്സ് (71), ഭാര്യ ദിന (73) എന്നിവരെ കൈകൾ പിന്നിൽ കെട്ടി, ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം മുതലകൾ നിറഞ്ഞ ലിംപോപോ നദിയിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്.
നദിയിൽ ആനക്കൂട്ടത്തെ കാണാനെത്തിയ വിനോദസഞ്ചാരികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്.
വന്യമൃഗ വേട്ടക്കാരെ അപ്രതീക്ഷിതമായി കണ്ട് മുട്ടിയതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവരുടെ ഫോർ ബൈ ഫോർ വാഹനം കൊലയാളികൾ മോഷ്ടിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
