പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ കോര്‍മാക് മക്കാര്‍ത്തി അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആയിരുന്നു അന്ത്യം.89 വയസ്സായിരുന്നു.
ദി റോഡ്, ബ്ലഡ് മെറിഡിയര്‍, ഓള്‍ ദി പ്രെറ്റി ഹോഴ്‌സ്, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശ്‌സ്തമായ നോവലുകള്‍. 'ദ റോഡ്' ആണ് കോര്‍മാര്‍ക്ക് മെക്കാര്‍ത്തിക്ക് പുലിറ്റിസര്‍ പ്രൈസ് നേടിക്കൊടുക്കുന്നത്.
1965ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലായ 'ദി ഓര്‍ച്ചാര്‍ഡ് കീപ്പര്‍' പുറത്തിറക്കുന്നത്. 1985ല്‍ പുറത്തിറക്കിയ 'ബ്ലഡ് മെറിഡിയന്‍' നോവലിലാണ് അദ്ദേഹം നിരൂപക പ്രശംസ നേടുന്നത്. 1950 കളിലെ ടെക്‌സ് മെക്‌സിക്കോ അതിര്‍ത്തിയിലെ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു അത്.
മക്കാർത്തിയുടെ 'ദ ഗാർഡനേഴ്‌സ് സൺ' അടിസ്ഥാനമാക്കിയുള്ള ഒരു ടെലിവിഷൻ പരമ്പരയും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.1995ൽ അവതരിപ്പിച്ച 'ദ സ്റ്റോൺമേസൺ' നാടകവും ഏറെ പ്രശസ്തി നേടി.ബ്രാഡ് പിറ്റ്, കാമറൂൺ ഡയസ്, പെനലോപ് ക്രൂസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച മക്കാർത്തിയുടെ 'ദ കൗൺസലർ' എന്ന മറ്റൊരു ക്രൈം ത്രില്ലറും വൻ വിജയമായിരുന്നു.
ENGLISH SUMMARY: Cormac McCarthy, lauded author of ‘The Road’ and ‘No Country for Old Men,’ dies at 89
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്