വാഷിംഗ്ടൺ: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
31 കാരനായ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ടേണിംഗ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപുമായി അടുപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇന്ത്യയ്‌ക്കെതിരെയും എച്ച് 1 ബി വിസയ്‌ക്കെതിരെയും അദ്ദേഹം ശക്തമായ നിലപാട് പ്രചരിപ്പിച്ചിരുന്നു. വളരെ ജനപ്രിയമായ പോഡ്‌കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം.
യൂട്ടായിലെ ഒറാമിലുള്ള യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ ഒരു ക്യാമ്പസ് പരിപാടിയിൽ തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
കിർക്കിന്റെ അടുത്ത സുഹൃത്തായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തി കെട്ടാൻ അദ്ദേഹം ഉത്തരവിട്ടു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്