ട്രംപിനെതിരെ ഇൻസ്റ്റാഗ്രാം പോസ്റ്റ്; കേസിൽ മുൻ എഫ്.ബി.ഐ തലവൻ ജെയിംസ് കോമി കീഴടങ്ങി

APRIL 29, 2026, 8:15 PM

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജീവന് ഭീഷണിയാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചെന്ന ആരോപണത്തിൽ മുൻ എഫ്.ബി.ഐ  ഡയറക്ടർ ജെയിംസ് കോമി കോടതിയിൽ കീഴടങ്ങി.

2025-ൽ കോമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് വിവാദങ്ങൾക്കും നിയമനടപടികൾക്കും കാരണമായത്. കടൽതീരത്തെ ചിപ്പികൾ ഉപയോഗിച്ച് "86 47" എന്ന് എഴുതിയിരിക്കുന്ന ചിത്രമായിരുന്നു ഇത്.

ഇതിൽ '86' എന്നത് ഒരാളെ ഒഴിവാക്കുക അല്ലെങ്കിൽ വധിക്കുക എന്നതിന്റെ സ്ലാംഗ് പ്രയോഗമാണെന്നും '47' എന്നത് 47-ാം പ്രസിഡന്റായ ട്രംപിനെ സൂചിപ്പിക്കുന്നതാണെന്നുമാണ് പ്രോസിക്യൂഷൻ വാദം.

vachakam
vachakam
vachakam

എന്നാൽ തനിക്കെതിരെയുള്ള കുറ്റാരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കോമി പ്രതികരിച്ചു. ആ നമ്പറുകളുടെ അർത്ഥം തനിക്ക് അറിയില്ലായിരുന്നുവെന്നും അക്രമത്തെ താൻ എതിർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബുധനാഴ്ച വിർജീനിയ കോടതിയിൽ ഹാജരായ കോമിക്കെതിരെ പ്രസിഡന്റിനെ വധിക്കാൻ ആഹ്വാനം ചെയ്തു, ഭീഷണി സന്ദേശം പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ വകുപ്പിലും പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കോമിക്കെതിരെ ട്രംപ് ഭരണകൂടം കൊണ്ടുവരുന്ന രണ്ടാമത്തെ ക്രിമിനൽ കേസാണിത്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam