ഷിക്കാഗോ സീറോ മലബാർ രൂപതാ സിൽവർ ജൂബിലി കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ!

MAY 28, 2026, 1:55 AM

രജിസ്‌ട്രേഷൻ മെയ് 31നു അവസാനിക്കും

ഷിക്കാഗോ: ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ പ്രവാസി സിറോ മലബാർ രൂപതയായ  'സിറോ മലബാർ സെന്റ് തോമസ് കാത്തലിക് എപ്പാർക്കി ഷിക്കാഗോയുടെ' സിൽവർ ജൂബിലിയോടനുബന്ധിച്ചു ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിൽ വച്ച് നടക്കുന്ന കൺവൻഷന്റെ  രജിസ്‌ട്രേഷൻ മെയ് 31നു അവസാനിക്കും. മഹത്തായ ഈ കൺവൻഷനിൽ പങ്കെടുക്കുവാൻ ആഗ്രഹമുള്ളവർ മെയ് 31നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കൺവൻഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. 

സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, 2001 മാർച്ച് 13നാണ് ഷിക്കാഗോ രൂപത സ്ഥാപിക്കുന്നതും, പ്രഥമ മെത്രാനായി മാർ ജേക്കബ് അങ്ങാടിയത്തിനെ നിയോഗിക്കുന്നതും. സീറോ മലബാർ സഭയുടെ ദൗത്യം ഇന്ത്യയ്ക്കു വെളിയിലേക്കു ചുവടുവച്ചിട്ടു കാൽ നൂറ്റാണ്ടു പിന്നിട്ട്, കർമ്മപാതയിൽ തിളക്കത്തോടെ മുന്നേറുന്നതിന്റെ ഭാഗമായാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്. 

vachakam
vachakam
vachakam


ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ (McCormick Place) ജൂലൈ 9-12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സിറോ മലബാർ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. 

കൺവൻഷൻ ദിവസങ്ങളിൽ, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് കാർഡിനൽ ബ്ലേസ് കുപിച്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ബിഷപ്പ് ഏൾ ഫെർണാണ്ടസ്, റവ. ഫാ. സേവ്യർഖാൻ വട്ടായിൽ, റവ. ഡോ. ജോസഫ് തടത്തിൽ, റവ. ഫാ. ജോസഫ് പുത്തൻപുരയിൽ, ഫാ. ടിം അനസ്‌റ്റോസ്, റവ. ഫാ. ജോൺ കര്ടജേ, ഡോ. എഡ്‌വേഡ് ശ്രീ, സി. ജോസ്‌ലിൻ ഇടത്തിൽ തുടങ്ങി നിരവധി പ്രമുഖർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.

vachakam
vachakam
vachakam

കൺവൻഷന്റെ സായാഹ്നങ്ങളെ  കൂടുതൽ ആകർഷകമാക്കാൻ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആർട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരം പദ്മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോമലബാർ കലാകാരന്മാരും  ചേർന്നൊരുക്കുന്ന 'താള വിസ്മയം' എടുത്തുപറയേണ്ടതാണ്.


കൂടാതെ വിവിധ ദിവസങ്ങളിൽ അരങ്ങേറുന്ന മെഗാ മാർഗ്ഗംകളി, ഡാൻസ് മത്സരം, എന്നിവയിൽ താൽപ്പര്യമുള്ളവർക്ക്  പങ്കെടുക്കാൻ അവസരം ഉണ്ട്.  വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ്   പരിപാടിയിൽ ഇടവക തലത്തിലുള്ള പരിപാടികൾ ഒരുങ്ങുന്നു. കുട്ടികൾക്കും യുവ ജനങ്ങൾക്കും വിവിധങ്ങളായ സ്‌പോർട്‌സ് , ഡാൻസ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ജൂബിലി കമ്മിറ്റി കൺവീനർ റവ. ഫാ. ജോൺ മേലേപ്പുറം, ചെയർമാൻ ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ  റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിന്റ്  കൺവീനർ റവ. ഫാ. ജോയൽ പയസ്, കൺവൻഷൻ യൂത്ത് കൺവീനർ റവ. ഫാ. മെൽവിൻ പോൾ, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂ തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയർമാൻ ജോഷി കുഞ്ചെറിയ, മാർക്കറ്റിങ് ചെയർമാൻ സജി വർഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട്, എന്നിവരോടൊപ്പം ഫോക്കസ് ട്രാക്ക്(യൂത്ത്) ലീഡ്‌സ് മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി, ജോർജ് നെല്ലിക്കുന്നേൽ, മെലിസ പുത്തൻപുര   ലിയ ജോസഫ് തുടങ്ങി നിരവധിപ്പേർ അടങ്ങിയ വിപുലമായ കമ്മിറ്റികൾ സിൽവർ ജൂബിലി കൺവൻഷന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചുവരുന്നു.

പരസ്പരം  പരിചയപ്പെടുന്നതിനും, പരിചയങ്ങൾ പുതുക്കുന്നതിനും, സുഹൃത് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ സഹായകരമാകും.

കൂടാതെ, അനന്തമായ ദൈവ പരിപാനയിൽ, വിശ്വാസ വളർച്ചയുടെ കാൽനൂറ്റാണ്ട്  പൂർത്തിയാക്കുന്ന ഈ അവസരത്തിൽ, സിറോ മലബാർ സഭാ തലവൻ ആർച്ചു ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിനോടും, കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ പിതാവിനോടും,  രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവിനോടും രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, കൂടാതെ നിരവധി പിതാക്കമാരോടും, 

സഭയിലെ വിവിധ വൈദികരോടും സന്യസ്തരോടും, അൽമായരോടൊപ്പവും ഒരേ കൂടാരത്തിൽ കീഴിൽ ഒരുമിച്ചിരുന്നു ദൈവത്തിനു നന്ദി പറയുന്നതിനും, പ്രാർഥിക്കുന്നതിനും, വചനം ശ്രവിക്കുന്നതിനും, അപ്പം മുറിക്കുന്നതിനും, ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങൾ, അതെത്ര സന്തോഷപ്രദമായിരിക്കും!

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവന്ഷനിലും, അതോടൊപ്പമുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്യുന്നു.

കൺവൻഷനെ കുറിച്ചു കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക : www.syroconvention.org

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam