ഷിക്കാഗോ സീറോ മലബാർ രൂപതാ രജത ജൂബിലി കൺവൻഷൻ: തിരശീല ഉയരാൻ ഇനി വെറും 30 ദിനങ്ങൾ !!

JUNE 9, 2026, 1:06 AM

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് പുറത്തു സ്ഥാപിതമായ പ്രഥമ സീറോ മലബാർ രൂപതയായ 'സീറോ മലബാർ സെന്റ് തോമസ് കത്തോലിക്കാ എപ്പാർക്കിയുടെ' രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷിക്കാഗോയിൽ നടക്കുന്ന സീറോ മലബാർ കൺവൻഷന് ഇനി വെറും മുപ്പത് ദിവസങ്ങൾ മാത്രം.

ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ ജൂലൈ 9, 10, 11, 12 (വ്യാഴം മുതൽ ഞായർ വരെ) തീയതികളിലാണ് കൺവൻഷൻ നടക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ഇതോടനുബന്ധിച്ച് ആഘോഷിക്കും.

കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിനിടെ മാർ ജേക്കബ് അങ്ങാടിയത്തിന്റെയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്റെയും നേതൃത്വത്തിൽ രൂപത കൈവരിച്ച ആത്മീയവും ഭൗതികവുമായ നേട്ടങ്ങളുടെ പ്രതിഫലനമായിരിക്കും ഈ കൺവൻഷൻ. ആഗോളതലത്തിൽ സീറോ മലബാർ സഭയുടെ അജപാലന ശുശ്രൂഷകൾ വ്യാപിപ്പിക്കുന്നതിൽ ഷിക്കാഗോ രൂപത വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

കൺവൻഷൻ ദിവസങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലേസ് കുപിച്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ബിഷപ്പ് ഏൾ ഫെർണാണ്ടസ്, ഫാ. സേവ്യർഖാൻ വട്ടായിൽ, ഡോ. ജോസഫ് തടത്തിൽ, ഫാ. ജോസഫ് പുത്തൻപുരയിൽ, ഫാ. ടിം അനസ്റ്റോസ്, ഫാ. ജോൺ കർടജേ, ഡോ. എഡ്വേഡ് ശ്രീ, സി. ജോസ്‌ലിൻ ഇടത്തിൽ തുടങ്ങി നിരവധി പ്രമുഖർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തും.

കൺവൻഷന്റെ സായാഹ്നങ്ങളെ കൂടുതൽ ആകർഷകമാക്കുന്നതിനായി വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ജൂലൈ 9ന് നടക്കുന്ന ഉദ്ഘാടനദിനത്തിൽ പത്മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോ മലബാർ കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന 'താള വിസ്മയം' പ്രധാന ആകർഷണമായിരിക്കും.

കൂടാതെ വിവിധ ദിവസങ്ങളിലായി മെഗാ മാർഗംകളി, സംഗീത നിശാ, സംഘ നൃത്തങ്ങൾ, പാരിഷ് ഫെസ്റ്റ്, കായിക വിനോദങ്ങൾ, യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും നടക്കും. ലീഡർഷിപ്പ് പരിശീലനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവയും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ജൂബിലി കമ്മിറ്റി കൺവീനർ ഫാ. ജോൺ മേലേപ്പുറം, ചെയർമാൻ ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ ഫാ. തോമസ് കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിന്റ് കൺവീനർ ഫാ. ജോയൽ പയസ്, യൂത്ത് കൺവീനർ ഫാ. മെൽവിൻ പോൾ, സെക്രട്ടറി ബീന വള്ളിക്കളം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂ തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയർമാൻ ജോഷി കുഞ്ചെറിയ, മാർക്കറ്റിംഗ് ചെയർമാൻ സജി വർഗീസ്, ജോയിന്റ് സെക്രട്ടറി ആനി മാനാട്ട് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

ഫോക്കസ് ട്രാക്ക് (യൂത്ത്) ലീഡ്‌സായ മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി, ജോർജ് നെല്ലിക്കുന്നേൽ, മെലിസ പുത്തൻപുര, ലിയ ജോസഫ് തുടങ്ങിയവരും വിവിധ കമ്മിറ്റികളിൽ സജീവമാണ്.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ കൺവൻഷനിലും അതോടനുബന്ധിച്ചുള്ള ആത്മീയ, സാംസ്‌കാരിക, പൈതൃക കൂട്ടായ്മകളിലും പങ്കുചേരാൻ എല്ലാ വിശ്വാസികളെയും രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

ഷോളി കുമ്പിളുവേലി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam