ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് നടത്തപ്പെട്ടു. ബൈബിൾ, പ്രാർഥന, വിശുദ്ധ കുർബാന, വ്യക്തിത്വ വികസനം, ക്‌നാനായ ചരിത്രം എന്നിവയാണ് സമ്മർ ക്യാമ്പിന്റെ മൂന്നു ദിവസങ്ങളിൽ പഠനവിഷയമായത്.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. തോമസ് മുളവനാൽ, ഫാ. സിജു മുടക്കോടിൽ, ഫാ. ബിൻസ് ചേത്തലിൽ, ഫാ. അനീഷ് മാവേലിപുത്തൻപുര, ടോണി പുല്ലാപ്പള്ളി, ലിൻസൻ കൈതമല, റ്റിയ കണ്ടാരപ്പള്ളി, സൂസൻ എന്നിവർ ക്ലാസുകൾ എടുത്തു.
കത്തോലിക്കാ വിശ്വാസത്തിന്റെയും ക്‌നാനായ സമുദായ പാരമ്പര്യങ്ങളെയും ആസ്പദമാക്കിയുള്ള ക്‌ളാസുകൾക്കും ചർച്ചകൾക്കും പുറമെ, ഉല്ലാസപ്രദമായ ഗെയിമുകളും മറ്റു പരിപാടിയാലും സമ്മർ ക്യാമ്പിന് ഊർജ്ജം പകർന്നു.
ബെസ്റ്റ് ക്യാമ്പർമാരായി ക്രിസ് ഇല്ലിക്കാട്ടിൽ, ആബിഗൽ കണ്ണചാൻപറമ്പിൽ, ഇവാനാ മണ്ണുകന്നേൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സജി പൂതൃക്കയിൽ, ബിനു ഇടകര, വിസിറ്റേഷൻ കോൺവെന്റ് സിസ്റ്റേഴ്‌സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 120 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
12 -ാമത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11ന് തുടക്കം കുറിക്കും