ഷിക്കാഗോ മലയാളി അസോസിയേഷൻ കലാമേള കലോൽസവ് 2026

MARCH 19, 2026, 2:26 AM

രജിസ്‌ട്രേഷൻ അവസാനിക്കാൻ രണ്ടു നാൾ കൂടി

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഏറ്റവും ജനപങ്കാളിത്തമുള്ള പരിപാടികളിൽ ഒന്നായ കലാമേളയുടെ രജിസ്‌ട്രേഷൻ അവസാനിക്കാൻ ഇനി രണ്ടു ദിവസം കൂടി മാത്രം. കലാമേളയുടെ രജിസ്‌ട്രേഷൻ ഈ വെള്ളിയാഴ്ച (2026 മാർച്ച് 20) അവസാനിക്കും.

ഇത്തവണ അസോസിയേഷന്റെ ചരിത്രത്തിലെ ഏറ്റവുമധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഒരു കലാമേളയായിരിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കലാമേള ചെയർ പേഴ്‌സൺ ഷൈനി ഹരിദാസ്, കോ -ചെയർസ് ജോജോ വെങ്ങാന്തറ, മാത്യൂസ് എബ്രഹാം എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

ഇതിന്റെ വിപുലമായ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ബെൽവുഡ് സീറോ മലബാർ ചർച്ചിന്റെ അഞ്ചോളം വേദികളിലായി ഒരേ സമയം നടക്കുന്ന
ഈ കലാമേള ആസ്വദിക്കാൻ മത്സരാർത്ഥികളും കാഴ്ചക്കാരുമുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് എത്തുക.

മലബാർ കാറ്ററേഴ്‌സ് ഒരുക്കുന്ന ലൈവ് കിച്ചൻ ഉൾപ്പെടെ നിരവധി ക്രമീകരണങ്ങൾ ആണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്്. വിജയികൾക്കുള്ള ട്രോഫികൾ അപ്പപ്പോൾ തന്നെ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ട്രോഫി കമ്മിറ്റി കൺവീനർ ബീന ജോർജ് അറിയിച്ചു.

ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ വെള്ളിയാഴ്ചക്കകമായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ അഭ്യർത്ഥിച്ചു. മാർച്ച് 20ന് ശേഷം രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കുന്നതല്ല.

vachakam
vachakam
vachakam

2026 മാർച്ച് 28ന് നടക്കുന്ന ഈ കലാമാമാങ്കത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam