ഷിക്കാഗോ എക്കുമനിക്കൽ കൗൺസിൽ അഖില ലോക പ്രാർത്ഥന ദിവസം ആചരിച്ചു

MARCH 23, 2026, 9:24 AM

വനിതകളാൽ നേതൃത്വം നൽകപ്പെടുന്ന അഖിലലോക പ്രാർത്ഥന ദിവസം ഈ വർഷവും ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ പ്രൗഢഗംഭീരമായി സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് ഓഫ് ഇന്ത്യ ഷിക്കാഗോയിൽവെച്ചു നടത്തപ്പെട്ടു. കൗൺസിൽ പ്രസിഡന്റ് റവ. ബിജു യോഹന്നാന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പ്രോഗ്രാം ചെയർമാൻ റവ. ഫാ. ജോർജ് ഡേവിഡ് കടന്നുവന്ന എല്ലാവർക്കും സ്വാഗതവും മുഖ്യപ്രഭാഷണം നൽകിയ സ്മിത റോസ് മാത്യു കൊച്ചമ്മയെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു.

റോസ് കൊച്ചമ്മ, മത്തായിയുടെ സുവിശേഷം 11:2830 ആസ്പദമാക്കി സംസാരിച്ചു. മനുഷ്യജീവിതത്തിലെ പ്രയാസ പ്രതികൂല സമയങ്ങളിൽ ദൈവത്തെ കൂടുതൽ ആശ്രയിച്ച് മുന്നോട്ട് പോകുവാൻ ഏവരെയും ദൈവവചനങ്ങളാൽ ബലപ്പെടുത്തട്ടെ എന്ന് ആശംസിച്ചു.
ഓർത്തഡോക്‌സ് ചർച്ച് ഷിക്കാഗോ സൺഡേ സ്‌കൂൾ കുട്ടികൾ നൈജീരിയൻ ദേശത്തെ ക്രിസ്ത്യൻ ജനവിഭാഗം അനുഭവിക്കുന്ന താന്തുലിക യാതനാജനകമായ അവസ്ഥയെ ആസ്പദമാക്കി മനോഹരമായി ഒരു സ്‌കിറ്റ് അവതരിപ്പിച്ചു.

Dr. അന്നമ്മ സാധു, സാറാമ്മ തോമസ്, ജാസ്മിൻ ഇമ്മാനുവൽ, സാറ വർഗീസ്, സുമ ജോർജ്, മോളി സക്കറിയ, ആനി ഫിലിപ്പ്, കാർമേൽ തോമസ്, ബ്ലെസി ജോർജ്, ജോയ്‌സ് ചെറിയാൻ, എന്നിവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഓർത്തഡോക്‌സ് വനിതാ കോയർ ശ്രുതി മനോഹരമായ ഗാനങ്ങൾക്കു നേതൃത്വം നൽകി.

vachakam
vachakam
vachakam

ഈ പ്രോഗ്രാമിന്റെ അവതാരകയായി വത്സമ്മ ഈട്ടിക്കലും, മുഖ്യ കോർഡിനേറ്റർ ആയി ഏലിയാമ്മ പുന്നൂസും പ്രവർത്തിച്ചു. ദേവാലയം തിങ്ങി നിറഞ്ഞ സദസ്സിനെ കൗൺസിൽ സെക്രട്ടറി ബെഞ്ച്മിൻ തോമസ് നന്ദി അറിയിച്ചു. സ്‌തോത്രകാഴ്ചയിൽ നിന്ന് ലഭിച്ച ഒരു തുക ഇതിന്റെ പ്രസ്ഥാനത്തിലേക്ക് അയച്ചു കൊടുക്കുവാൻ കൗൺസിൽ തീരുമാനിച്ചു.

പ്രാർത്ഥന, ആശിർവാദം എന്നിവയ്ക്ക് ശേഷം കാപ്പി സൽക്കാരത്തോടെ പ്രോഗ്രാം അവസാനിച്ചു.

ജോൺസൻ വള്ളിയിൽ, കുര്യൻ ജോർജ്

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam