വ്യവസായി ജോൺ ടൈറ്റസിന്റെ 'ഏവിയേഷൻ ആൽക്കമിസ്റ്റ്' ഫോമാ പ്രകാശനം ചെയ്തു

DECEMBER 9, 2025, 10:10 AM

ലാസ് വെഗാസ്: ഫോമ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വെഗാസിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പുസ്തക പ്രകാശനം നടത്തിയത്. 'ഏവിയേഷൻ ആൽക്കമിസ്റ്റ്' എന്ന പുസ്തകത്തിന്റെ കോപ്പി അദ്ദേഹം തന്നെ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മുൻ ഫോമാ സെക്രട്ടറി ജോൺ സി. വർഗീസ്, മുൻ ട്രഷറർ ജോസഫ് ഔസോ, ആർ.വി.പി. ജോൺസൺ ജോസഫ് എന്നിവർക്കു നൽകി കൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്.

ആത്മകഥയുടെ ആമുഖം അവതരപ്പിച്ചുകൊണ്ടാണ് 'ഏവിയേഷൻ ആൽക്കമിസ്റ്റ്' അദ്ദേഹം സദസ്സിന്  പരിചയപ്പെടുത്തിയത്.  ജീവിത യാത്രയിൽ സന്തത സഹചാരിയായി എപ്പോഴും കൂടെയുള്ള അദ്ദേഹത്തിന്റെ പത്‌നി കുസുമം ടൈറ്റസും ഈ ചടങ്ങിന് ദൃക്‌സാക്ഷിയായിരുന്നു.

എല്ലാ കഥകളും ഒരു പോയിന്റിൽ നിന്നായിരിക്കും ആരംഭിക്കുന്നത്, എങ്കിലും ചില കഥകൾ എന്തുകൊണ്ട് ആ പോയിന്റിൽ നിന്നും ആരംഭിച്ചു എന്നൊരു ചോദ്യം അവശേഷിക്കും. അവിടെയാണ് ഫോമയുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസ് (ബാബു) എന്ന ഏവിയേഷൻ ആൽക്കമിസ്റ്റിന്റെ ആത്മകഥയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.

vachakam
vachakam
vachakam


1971 ൽ പത്തനംതിട്ടയിൽ നിന്നും അയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ഉപരിപഠനത്തിനായി അമേരിക്കയിലെത്തുന്ന ഇരുപത് വയസുകാരനായ ഒരു സാധാരണ മലയാളി യുവാവിന്റെ, അതിജീവനത്തിന്റെ കടമ്പകളും അതിന് ശേഷം ബിസിനസ്സിൽ വെട്ടിപ്പിടിച്ച വിജയഗാഥയും കേട്ടിരുന്ന സദസ്സിലെ പുതിയ തലമുറയ്ക്ക് അത്ഭുതവും അതിശയവുമാണ് സമ്മാനിച്ചത്. 

1984 മുതൽ വാഷിംഗ്ടണിലെ സിയാറ്റിൽ പ്രവർത്തിക്കുന്ന എയ്രോ കോൺട്രോൾസ് എന്ന കമ്പനി ഇന്ന് അമേരിക്കയിലെ വ്യോമയാന ബിസിനസ്സിൽ മുൻനിരയിലാണ്. ആഗോള വ്യോമയാന ഭീമനായ ബോയിങ് വിമാന കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ കമ്പനിക്ക് അമേരിക്കയിലുടനീളം ബന്ധങ്ങളുണ്ട്.  

vachakam
vachakam
vachakam

ഫോമ വെസ്റ്റേൺ റീജിയൻ ആർ.വി.പി ജോൺസൺ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങിൽ ബിസിനസ്സ് ചെയർ ബിജു സ്‌കറിയ സ്വാഗതമേകുകയും നാഷണൽ കമ്മിറ്റി അംഗങ്ങളായ സുജ ഔസോ, സാജൻ മൂലപ്പാക്കൽ, ഡോ. മഞ്ജു പിള്ള, ആഗ്‌നസ് ബിജു, റീജിയണൽ ചെയർമാൻ റിനി പൗലോഡ്, സെക്രട്ടറി സജിത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിന്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ. പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ. രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, പോൾ ജോൺ, ഷാൻ പരോൾ, സർഗം പ്രസിഡന്റ് വിൽസൺ നെച്ചിക്കാട്ട്, കൊളറാഡോ മലയാളി അസോസിയേഷൻ പ്രസിഡന്റ് വിമൽ ആൻഡ്രൂസ്, മങ്ക പ്രസിഡന്റ് പത്മപ്രിയ പാലോട്ട്, കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ. തോംസൺ ചെമ്പ്‌ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു.


ഫോമ നാഷണൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി,, നാഷണൽ നേതാക്കളായ തോമസ് കർത്തനാൽ, മോളമ്മ വർഗീസ്, ബിജു തോണിക്കടവിൽ, മാത്യു വർഗീസ്, അനു സ്‌കറിയ, ബിനോയ് തോമസ്, രേഷ്മ രഞ്ജൻ, ജിഷോ തോമസ്, രാജു പള്ളത്ത്,
മോൻസി വർഗീസ്, എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധയാകർഷിച്ചു.

vachakam
vachakam
vachakam

പന്തളം ബിജു


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam