സമ്പത്തിന്റെ 90 ശതമാനവും ദാനം ചെയ്യും; മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്‌സ്

MAY 17, 2025, 2:13 AM

ന്യൂയോര്‍ക്ക്: സമ്പത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളും മെറ്റ സ്ഥാപകനുമായ മാര്‍ക്ക് സക്കര്‍ബര്‍. തീരുമാനത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് രംഗത്തെത്തി.

ഭാര്യ പ്രിസില്ല ചാനുമായി ചേര്‍ന്ന് സക്കര്‍ബര്‍ഗ് സ്ഥാപിച്ച 'ചാന്‍-സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്' എന്ന സംരംഭത്തിലൂടെയാണ് ഈ വലിയ ദാനം യാഥാര്‍ത്ഥ്യമാകുന്നത്. ഫോര്‍ച്യൂണിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശംസയുമായി ലോകത്തിലെ മുന്‍നിര ധനികനും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്ഡപന്തിയിലുള്ള ബില്‍ ഗേറ്റ്‌സ് രംഗത്തെത്തിയത്.

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ തന്റെ സമ്പത്തിന്റെ 99% ഗേറ്റ്‌സ് ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 2045 ഓടെ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പങ്കുവെച്ചു.തന്റെ സമ്പാദ്യത്തിന്റെ 90 ശതമാനത്തിലധികം നല്‍കാന്‍ പ്രതിജ്ഞാബദ്ധനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ബില്‍ ഗേറ്റ്‌സ് ഒരു മാതൃകയായി വിശേഷിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam