എപ്‌സ്റ്റീൻ ഫയൽ; കേസിൽ മൊഴി നല്‍കാൻ തയ്യാറായി ക്ലിൻ്റണ്‍ ദമ്പതികള്‍

FEBRUARY 2, 2026, 10:16 PM

വാഷിംഗ്‌ടൺ: കുപ്രിസിദ്ധ ലൈംഗിക കുറ്റവാളി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കേസിൽ മൊഴി നല്‍കാൻ സമ്മതിച്ച് അമേരിക്കയുടെ 42-ാമത് പ്രസിഡൻ്റായിരുന്ന ബില്‍ ക്ലിൻ്റണും അദ്ദേഹത്തിൻ്റെ ഭാര്യ ഹിലരിയും. ഇരുവരും കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുമെന്ന് ക്ലിൻ്റൺ വക്താവ് ഏഞ്ചൽ ഉറീന സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

"മുൻ പ്രസിഡന്റും മുൻ സ്റ്റേറ്റ് സെക്രട്ടറിയും അവിടെ ഉണ്ടാകും. എല്ലാവർക്കും ബാധകമായ ഒരു മാതൃക സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു," ക്ലിന്റൺ വക്താവ് ഏഞ്ചൽ യുറേന എക്‌സിൽ പറഞ്ഞു.

എപ്‌സ്റ്റൈൻ്റെ സ്വകാര്യ വിമാനത്തിൽ ബിൽ ക്ലിൻ്റൺ പലതവണ യാത്ര ചെയ്തതായി ഫ്ലൈറ്റ് ലോഗുകൾ വ്യക്തമാക്കിയിരുന്നു. കൂടാതെ, എപ്‌സ്റ്റൈൻ്റെ വസതിയിലെ സ്വിമ്മിംഗ് പൂളിൽ അദ്ദേഹത്തിൻ്റെ പങ്കാളി ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനൊപ്പമുള്ള ക്ലിൻ്റൻ്റെ ചിത്രങ്ങളും പുറത്തുവന്ന രേഖകളിലുണ്ട്.

vachakam
vachakam
vachakam

ജെഫ്രി എപ്സ്റ്റീൻ കേസ് അന്വേഷിക്കുന്ന കോൺഗ്രസ് പാനലിന് മുന്നിലായിരിക്കും ഇരുവരും മൊഴി നൽകുക. സമൻസുകൾ അവഗണിച്ചതിനെത്തുടർന്ന് അവർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഈ തീരുമാനം.  കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അവസാനം, രണ്ട് പേർക്കും കോടതി സമൻസ് അയച്ചിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam