ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ജൂലൈ 4ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 'നാലു മണിക്കാറ്റ്' സംഗമം സംഘടിപ്പിച്ചു. വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ ബാർബ്ക്യുയും വിവിധ മത്സരങ്ങളും കരിമരുന്നു കലാപ്രകടനങ്ങളും നടത്തപ്പെട്ടു.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ കൂട്ടായ്മയിൽ പങ്കെടുത്തു. തോമസ് നെടുവാമ്പുഴ, ജെറി താന്നിക്കുഴുപ്പിൽ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി. വലിയ ഉത്സവ കൂട്ടായ്മയുടെ സ്‌നേഹാനുഭവം ഇതിൽ പങ്കെടുത്ത ഏവരും പങ്കുവെച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്