ന്യൂയോർക്ക്: ഇന്ത്യൻ പൗരനും മകളും അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗുജറാത്തിലെ മെഹ്‌സാനയിൽ നിന്നുള്ള 56 കാരനായ പ്രദീപ് പട്ടേലും മകൾ ഉർമിയുമാണ് (24) കൊല്ലപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.
മാർച്ച് 20 ന് വിർജീനിയയിലെ ഇവർ നടത്തുന്ന കടയിൽ വെച്ചാണ് അക്രമി ഇവർക്കുനേരെ വെടിവെച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ജോർജ്ജ് ഫ്രേസിയർ ഡെവൺ വാർട്ടൺ എന്നയാളാണ് കൊലപാതകത്തിന് പിന്നിൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പ്രദീപ് സംഭവസ്ഥലത്തും ഉർമിയും ശനിയാഴ്ച ചികിത്സയിലിരിക്കെയും മരിച്ചു. വാർട്ടൺ അറസ്റ്റിലായെങ്കിലും കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്