വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ പൗരന്മാർക്ക് 2026ന്റെ മധ്യത്തോടെ 2,000 ഡോളറിന്റെ താരിഫ് ലാഭവിഹിതം (Tariff Dividend Checks) ലഭിച്ചുതുടങ്ങുമെന്ന് പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചു
'നൂറുകണക്കിന് ദശലക്ഷം ഡോളർ താരിഫ് പണമായി ഞങ്ങൾ സ്വരൂപിച്ചിട്ടുണ്ട്. അടുത്ത വർഷം മധ്യത്തോടെ ഇത് ലാഭവിഹിതമായി വിതരണം ചെയ്യാൻ പോകുകയാണ്,' ട്രംപ് ഓവൽ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
'ലിബറേഷൻ ഡേ' താരിഫുകൾ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കക്കാർക്ക് ചെക്കുകൾ നൽകുമെന്നും, ബാക്കിയുള്ള തുക ദേശീയ കടം കുറയ്ക്കാൻ ഉപയോഗിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
2026ലെ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ പദ്ധതി യാഥാർത്ഥ്യമാകാൻ സാധ്യതയുണ്ട്.
2025 ഒക്ടോബർ വരെ യുഎസ് ഗവൺമെന്റ് ഏകദേശം 309 ബില്യൺ ഡോളർ താരിഫ് വരുമാനം നേടിയിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
