സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ കുതിച്ചുചാട്ടം മുതലെടുത്ത് ആഗോള ചിപ്പ് നിർമ്മാണ ഭീമന്മാരായ നവിഡിയ. 2026 ജനുവരി 25-ന് അവസാനിച്ച നാലാം പാദത്തിൽ 68.1 ബില്യൺ ഡോളർ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തിൽ 73 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിപണി വിദഗ്ധർ പ്രതീക്ഷിച്ചിരുന്ന 65.7 ബില്യൺ ഡോളറിനേക്കാൾ വളരെ ഉയർന്ന നേട്ടമാണ് കമ്പനി കൈവരിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ ആകെ 215.9 ബില്യൺ ഡോളർ വരുമാനം നേടാൻ നവിഡിയയ്ക്ക് സാധിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചിപ്പുകൾക്കായുള്ള ഡിമാൻഡ് ലോകമെമ്പാടും വർദ്ധിച്ചതാണ് ഈ ചരിത്ര വിജയത്തിന് പിന്നിലെ പ്രധാന ഘടകം. മികച്ച ലാഭവിഹിതത്തിനൊപ്പം ഓഹരി ഉടമകൾക്കും വലിയ നേട്ടമാണ് കമ്പനി നൽകുന്നത്.
2026 സാമ്പത്തിക വർഷത്തിൽ 41.1 ബില്യൺ ഡോളറാണ് ഷെയർ ബൈബാക്കിലൂടെയും ഡിവിഡന്റിലൂടെയും നിക്ഷേപകർക്ക് കമ്പനി തിരിച്ചുനൽകിയത്. ഏപ്രിൽ 1-ന് ഓരോ ഓഹരിക്കും 0.01 ഡോളർ വീതം ഡിവിഡന്റ് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എഐ അധിഷ്ഠിത വ്യവസായ വിപ്ലവത്തിന്റെ ഫാക്ടറികളായി നവിഡിയ മാറിക്കൊണ്ടിരിക്കുകയാണെന്ന് സിഇഒ ജെൻസൺ ഹുവാങ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്
വൈറ്റ് ഹൗസിലെ രഹസ്യ കൂടിക്കാഴ്ചയിൽ വെടിനിർത്തലിന് വഴിയൊരുങ്ങിയത് ഇങ്ങനെ
ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ