മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് തങ്ങളുടെ ആദ്യത്തെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനായ 'വാട്ട്‌സ്ആപ്പ് പ്ലസ്' അവതരിപ്പിച്ചു. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായി പരിമിതമായ രീതിയിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ആപ്പിന്റെ ലുക്കിലും ഫീച്ചറുകളിലും കൂടുതൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കായാണ് ഈ പെയ്ഡ് വേർഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള സൗജന്യ സേവനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന സവിശേഷതകൾ:
ആപ്പ് കസ്റ്റമൈസേഷൻ
18 വ്യത്യസ്ത നിറങ്ങളിൽ ആപ്പിന്റെ തീം മാറ്റാൻ സാധിക്കും. റോയൽ പർപ്പിൾ, ഫോറസ്റ്റ് ഗ്രീൻ, ഗോൾഡൻ യെല്ലോ തുടങ്ങിയ നിറങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
പുതിയ ഐക്കണുകൾ
വാട്ട്‌സ്ആപ്പ് ലോഗോയ്ക്ക് പകരം 14 വ്യത്യസ്ത ഡിസൈനുകളിലുള്ള ആപ്പ് ഐക്കണുകൾ തിരഞ്ഞെടുക്കാം.
ചാറ്റ് പിന്നിംഗ്
സാധാരണയായി 3 ചാറ്റുകൾ മാത്രം പിൻ ചെയ്യാൻ സാധിക്കുമ്പോൾ, പ്ലസ് സബ്‌സ്‌ക്രിപ്‌ഷനുള്ളവർക്ക് 20 ചാറ്റുകൾ വരെ മുകളിൽ പിൻ ചെയ്തു വെക്കാം.
പ്രീമിയം സ്റ്റിക്കറുകളും റിംഗ്‌ടോണുകളും
ആനിമേഷൻ ഇഫക്റ്റുകളുള്ള പ്രത്യേക സ്റ്റിക്കർ പാക്കുകളും 10 പുതിയ റിംഗ്‌ടോണുകളും ഈ പ്ലാനിന്റെ ഭാഗമാണ്.
യൂറോപ്പിൽ പ്രതിമാസം 2.49 യൂറോ (ഏകദേശം 275 രൂപ) ആണ് ഇതിന്റെ വരിസംഖ്യ. പാകിസ്താനിൽ 229 രൂപയും മെക്‌സിക്കോയിൽ 29 പെസോയുമാണ് നിരക്ക്.ഐഫോണിലെ ആപ്പ് സ്റ്റോർ വഴി വരിസംഖ്യ അടയ്ക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും സാധിക്കും. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഒരു മാസം വരെ സൗജന്യ ട്രയലും വാട്ട്‌സ്ആപ്പ് നൽകുന്നുണ്ട്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ സേവനം എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
