ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ, അൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്.
പ്രതിമാസം മൂവായിരം രൂപ മുതലാകും പ്ലാൻ ആരംഭിക്കുകയെന്നാണ് സിഎൻബിസിയുടെ അവാസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനൊപ്പം ഒരു ഒറ്റത്തവണ ഫീസും ഉപയോക്താവിൽ നിന്ന് ഈടാക്കിയേക്കും.
സ്റ്റാർലിങ്ക് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചുള്ള സൂചനയും കമ്പനി പുറത്തുവിടുന്നുണ്ട്.
ഇൻ്റർനെറ്റ് സർവീസിന് ആവശ്യമായ സാറ്റലൈറ്റ് ഡിഷ് ഉപകരണത്തിന് ഏകദേശം 33,000 രൂപയാണ് വില. പ്രതിമാസ അൺലിമിറ്റഡ് ഡാറ്റ പ്ലാനിന് 3,000 രൂപ വരെയും പ്രതീക്ഷിക്കുന്നു.
ലോഞ്ചിൻ്റെ ഭാഗമായി, ഓരോ ഉപകരണം വാങ്ങുമ്പോഴും ഒരു മാസത്തെ സൗജന്യ ട്രയൽ പിരീഡ് വാഗ്ദാനം ചെയ്യാനും സ്റ്റാർലിങ്ക് പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് പതിവായി പ്രതിമാസ പേയ്‌മെന്റുകൾ നടത്തുന്നതിന് മുമ്പായി സ്റ്റാർലിങ്കിൻ്റെ സേവനം പരീക്ഷിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗൂഗിൾ ഫോട്ടോസ് 'പാർട്ണർ ഷെയറിംഗ്'; പ്രിയപ്പെട്ടവർക്കായി ഓർമ്മകൾ തൽക്ഷണം പങ്കുവെക്കാം
വൈദ്യുതി ബില്ല് കണ്ട് ഞെട്ടേണ്ട; 'മാറ്റർ' സാങ്കേതികവിദ്യയിലൂടെ സ്മാർട്ട് ഹോമുകൾ ഇനി ലാഭത്തിന്റെ
ഐഫോൺ 18 പ്രോ ഉടൻ വിപണിയിലേക്ക്; പുത്തൻ നിറങ്ങളും അത്യാധുനിക ഡിസ്പ്ലേയുമായി ആപ്പിളിന്റെ
കാഴ്ചപരിമിതിയുള്ളവർക്കും ഇനി സ്മാർട്ട് ആകാം; പ്രെസ്ക്രിപ്ഷൻ ലെൻസുകളുമായി മെറ്റയുടെ പുതിയ റേ-ബാൻ സ്മാർട്ട്