ആന്‍ഡ്രോയിഡിലും അഡോബ് ഫോട്ടോഷോപ്പ് എത്തി. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചു. AI-അധിഷ്ഠിത ഉപകരണങ്ങളും അഡോബ് സ്റ്റോക്ക് ഉള്ളടക്കം ഉപയോഗിക്കാനുള്ള കഴിവും ഈ ആപ്പിൽ ലഭ്യമാണ്.
ഡെസ്ക്ടോപ്പ് പതിപ്പിന്റെ നിരവധി സവിശേഷതകളും ഈ ആൻഡ്രോയിഡ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങൾ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ ഘട്ടത്തിൽ നിരവധി സവിശേഷതകൾ സൗജന്യമായി ലഭ്യമാണ്.
2025 ഫെബ്രുവരിയില്‍ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയതിന് ശേഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ആപ്പിനായി കാത്തിരിക്കുകയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ വൈവിധ്യമാര്‍ന്ന ഡിസ്പ്ലേ വലുപ്പം, റെസലൂഷന്‍, ഹാർഡ്വെയർ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ ആപ്പ് തയ്യാറാക്കേണ്ടതിനാലാണ് ഫോട്ടോഷോപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ വൈകിയതെന്നാണ് വിവരം.
അഡോബിയുടെ മറ്റ് ആന്‍ഡ്രോയിഡ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഫോട്ടോഷോപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പുറമെ ടാബ്ലെറ്റുകളിലും പ്രവര്‍ത്തിക്കും.
ആന്‍ഡ്രോയിഡ് 11-നും അതിന് ശേഷമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ ആപ്പ് ലഭ്യമാണ്. മികച്ച പ്രവര്‍ത്തനത്തിനായി കുറഞ്ഞത് 8 ജിബി റാം ഉണ്ടായിരിക്കണമെന്ന് കമ്പനി ശുപാര്‍ശ ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്