സാംസങ് എസ് സീരീസിൽ ആരാധകരുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് എസ് പെൻ. ഇത് ഫോണിൽ തന്നെ ഇൻബിൽറ്റ് ആയി ഉപയോഗിച്ചിരുന്നു. സ്‌ക്രീനിൽ എഴുതാനും മറ്റ് ടച്ച് സ്‌ക്രീൻ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്ന ഈ പെന്നുകൾ കൊണ്ട് സെൽഫികൾ ക്ലിക്ക് ചെയ്യാനും സാധിക്കുമായിരുന്നു. മറ്റൊരു ഫോണിലും ലഭ്യമല്ലാത്ത ഈ സവിശേഷത സാംസങ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയുണ്ട്. സാംസങ്ങിന്റെ എസ് സീരീസിലേക്ക് വരുന്ന പുതിയ ഫോണുകളിൽ ഈ ഇൻബിൽറ്റ് ഗാഡ്‌ജെറ്റ് ലഭ്യമാകില്ലെന്നാണ് റിപ്പോർട്ട്. സാംസങ് എസ് 27 അൾട്രയിൽ നിന്നാണ് ഈ മാറ്റം നടപ്പിലാക്കുകയെന്ന് റിപ്പോർട്ട്.
ചൈനീസ് ടെക് ലീക്കർ സെറ്റ്സുന ഡിജിറ്റൽ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിൽ, ഗാലക്‌സി എസ് സീരീസിൽ ഫോണിനൊപ്പം എസ് പേനകൾ ഇൻബിൽറ്റ് ആയി ലഭ്യമായിരുന്നു.മുമ്പ് ഗാലക്സി നോട്ടിൽ ഉപയോഗിച്ചിരുന്ന ഈ ഗാഡ്ജറ്റ് പിന്നീട് ഗാലക്സി എസ് അൾട്രയിലേക്ക് കൊണ്ടുവരികയായിരുന്നു. നിലവിൽ ഗാലക്‌സി Z ഫോൾഡ് ഫോണുകളിൽ എസ് പെൻ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും എസ് പെൻ പ്രത്യേകമായി വാങ്ങണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്