എഐ ഉപയോഗിച്ച് അണ്‍റീഡ് മെസേജുകള്‍ സംഗ്രഹിക്കുന്നതിനായുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്.
വളരെയധികം ചാറ്റുകൾ കുന്നുകൂടുമ്പോൾ അവയെ ഏകീകരിക്കാൻ പുതിയ സവിശേഷത സഹായിക്കും. എല്ലാ അണ്‍റീഡ് മെസേജുകളും ഒറ്റ ക്ലിക്കിലൂടെ ഏകീകരിക്കാൻ ഇനി സാധിക്കും.
നിലവിൽ യുഎസിൽ അവതരിപ്പിച്ചിരിക്കുന്ന ഈ സവിശേഷത ഈ വർഷം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാകും. ഉപയോക്താക്കൾക്ക് വായിക്കാത്തതോ തുറക്കാത്തതോ ആയ സന്ദേശങ്ങളുടെ സംഗ്രഹം എഐ നൽകും.
പേഴ്സണല്‍ മെസേജുകളിലും ഗ്രൂപ്പ് മെസേജുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുമെന്നും മെസേജുകളുടെ സംഗ്രഹം ഉപയോക്താവിന് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും മെറ്റ ഉറപ്പു നല്കുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലെ ആഡിന് സമാനമായി വാട്സ്ആപ്പിലും പരസ്യം വരുന്ന ഫീച്ചറും മെറ്റ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുറച്ച് സ്റ്റോറികള്‍ കണ്ടതിനുശേഷം ഒരു പരസ്യം കാണുന്നതുപോലെ, കുറച്ച് സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെ സ്ക്രോള്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് ഇനി വാട്സ്ആപ്പിലും പരസ്യങ്ങള്‍ കാണുന്നതാണ് ഫീച്ചര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പഴയ കമ്പ്യൂട്ടറുകൾ ഇനി കളയേണ്ട; വെറും 3 ഡോളറിന് വിൻഡോസ് ലാപ്ടോപ്പുകൾ പുത്തനാക്കാൻ
ഐഫോൺ പ്രേമികൾ ആവേശത്തിൽ; ഐഫോൺ 18 പ്രോ വിവരങ്ങൾ പുറത്ത്, ഒപ്പം വിപണി
പഴയ കിൻഡിൽ ഉപയോഗിക്കുന്നവർ ജാഗ്രതൈ; ആമസോൺ സ്റ്റോർ സേവനങ്ങൾ ഉടൻ നിർത്തലാക്കുന്നു
ഗൂഗിളിനും മുകളിൽ എഐ സർച്ച് വരുന്നു; ഡിജിറ്റൽ ലോകത്ത് പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി