അഭിഭാഷകരും അക്കൗണ്ടന്റുമാരും ജാഗ്രതൈ! വൈറ്റ് കോളർ ജോലികൾ എഐ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ്

FEBRUARY 12, 2026, 8:01 AM

വൈറ്റ് കോളർ ജോലികൾക്ക് ഭീഷണിയായി എഐ. അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ നിർമ്മിത ബുദ്ധി (AI) ഭൂരിഭാഗം വൈറ്റ് കോളർ ജോലികളും ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് എഐ മേധാവി മുസ്തഫ സുലൈമാൻ മുന്നറിയിപ്പ് നൽകി.

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്ന അഭിഭാഷകർ, അക്കൗണ്ടന്റുമാർ, പ്രോജക്ട് മാനേജർമാർ, മാർക്കറ്റർമാർ തുടങ്ങിയ പ്രൊഫഷണലുകളുടെ ജോലികൾ എഐ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുമെന്നാണ് അദ്ദേഹം ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ഭാവിയിൽ ഒരു എഐ മോഡൽ നിർമ്മിക്കുന്നത് പോഡ്കാസ്റ്റ് തയ്യാറാക്കുന്നതോ ബ്ലോഗ് എഴുതുന്നതോ പോലെ വളരെ എളുപ്പമാകുമെന്ന് സുലൈമാൻ പ്രവചിച്ചു. ഓരോ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ആവശ്യാനുസരണം എഐ രൂപകൽപ്പന ചെയ്യാൻ കഴിയും. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ വലിയ സ്ഥാപനങ്ങളിലെ വർക്ക് ഫ്ലോ കൈകാര്യം ചെയ്യാൻ ഈ എഐ ഏജന്റുമാർക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ഒരു പ്രൊഫഷണൽ ചെയ്യുന്ന മിക്ക കാര്യങ്ങളും ചെയ്യാൻ കഴിയുന്ന പ്രൊഫഷണൽ-ഗ്രേഡ് എജിഐ (AGI) സാങ്കേതികവിദ്യ വഴി എന്റർപ്രൈസ് വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. ഇത് നോളജ് വർക്കർമാർക്ക് വലിയ ഭീഷണിയാകും. എഐയുടെ കടന്നുവരവ് ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ് (TCS) എന്നിവയുടെ ഭാവിക്ക് ഭീഷണിയാകുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam