പാസ്‌വേഡുകളില്ലാതെ ലോഗിൻ ചെയ്യാം; പുതിയ സംവിധാനവുമായി മെറ്റ

JUNE 23, 2025, 11:27 PM

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! പാസ്‌വേഡുകൾ ഓർമ്മിക്കേണ്ട കാലം കഴിഞ്ഞു. മെറ്റാ ഇപ്പോൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ പാസ്‌കീ ലോഗിൻ സവിശേഷത അവതരിപ്പിച്ചു. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും ആക്‌സസ് എളുപ്പവും ഉറപ്പാക്കുന്നു.

ഇനി ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലോഗിൻ ചെയ്യാൻ നിങ്ങളുടെ ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാം.

അതായത്, ഫെയ്‌സ് ഐഡി, ഫിംഗർപ്രിന്റ്, വോയ്‌സ് ഐഡി എന്നിവ പാസ്‌വേഡിന് പകരമായി ഉപയോഗിക്കാമെന്ന് ചുരുക്കം. ഇത് പാസ്‌വേഡുകൾ മറന്നുപോകുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായിക്കുന്നു.

vachakam
vachakam
vachakam

മാത്രമല്ല, എടിഎം പിൻ നമ്പറിന് സമാനമായ പിൻ നമ്പറുകളും പാസ്‌വേഡായി ഉപയോഗിക്കാനുള്ള സൗകര്യവും മെറ്റ ഒരുക്കിയിട്ടുണ്ട്. ഇത് സുരക്ഷ വർദ്ധിപ്പിക്കുകയും ലോഗിൻ പ്രക്രിയ ലളിതമാക്കുകയും ചെയ്യുന്നു.

നിലവിൽ, ഐഒഎസ്, ആൻഡ്രോയ്ഡ് ഫോണുകളിലെ ഫെയ്‌സ്‌ബുക്ക് ആപ്പ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഈ പാസ്‌കീ ലോഗിൻ സൗകര്യം ലഭ്യമാകും.

ഫെയ്‌സ്‌ബുക്ക് ആപ്പിലെ അക്കൗണ്ട് സെറ്റിങ്സിൽ അക്കൗണ്ട് സെന്ററിൽ പാസ്‌കീ ഓപ്ഷൻ ലഭ്യമാണ്. വരും മാസങ്ങളിൽ മെസഞ്ചറിലും ഈ സംവിധാനം കൊണ്ടുവരാൻ മെറ്റ ലക്ഷ്യമിടുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam