വീട്ടിലിരുന്ന് ജോലി ചെയ്യാം, പക്ഷേ കണ്ണ് ജിപിഎസിൽ!  'ജിപിഎസ് ട്രാക്കിംഗ് വർക്ക് ഫ്രം ഹോം' രീതിക്കെതിരെ രൂക്ഷ വിമ‍ർശനം

JUNE 11, 2026, 12:42 AM

ഐടി കമ്പനികൾ 'വർക്ക് ഫ്രം ഹോം' സൗകര്യം ഏർപ്പെടുത്തുമ്പോൾ സാധാരണയായി ജീവനക്കാർക്ക് വലിയ സന്തോഷമാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഒരു പ്രമുഖ കമ്പനിയുടെ പുതിയ വർക്ക് ഫ്രം ഹോം നയം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് അവിടുത്തെ തൊഴിലാളികൾ.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ജീവനക്കാർ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ കമ്പനി ജിപിഎസ് ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. കമ്പനിയിലെ ഒരു ജീവനക്കാരൻ തന്നെയാണ് സമൂഹ മാധ്യമമായ റെഡ്ഡിറ്റിലെ 'ഇന്ത്യൻ വർക്ക് പ്ലേസ്' എന്ന പേജിലൂടെ ഈ കടുത്ത നിബന്ധനകളെക്കുറിച്ച് തുറന്നെഴുതിയത്. ഈ പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസം കമ്പനി വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നുവെന്നും, ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ജിപിഎസ് നിരീക്ഷണ നിയമം കൊണ്ടുവന്നതെന്നും ജീവനക്കാരൻ പറയുന്നു.

vachakam
vachakam
vachakam

പിരിച്ചുവിടലിന് മുൻപ് 40 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ വെറും 15 പേർ മാത്രമാണുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചെലവ് ചുരുക്കലും കാരണമാണ് കമ്പനി ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam