ആപ്പ് സ്റ്റോറിൽ പോണോഗ്രഫി അനുവദിക്കില്ലെന്ന് ആപ്പിൾ എപ്പോഴും നിർബന്ധം പിടിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനിലെ മാറ്റങ്ങൾ കാരണം, സ്വതന്ത്ര ആപ്പ് സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിളിനു അനുവദിക്കേണ്ടി വന്നു.
ആൾട്ട്സ്റ്റോർ പിഎഎൽ സ്റ്റോറിൽ ആദ്യമായി പോൺ ആപ്പ് പ്രത്യക്ഷപ്പെട്ടതോടെ വലിയ കോലാഹലങ്ങൾ ഉണ്ടായി. യൂറോപ്യൻ കമ്മീഷൻ കൊണ്ടുവന്ന നിയമങ്ങൾ ഐഫോണിൽ പോൺ ആപ്പുകൾ ആരംഭിക്കുന്നതിലേക്ക് നയിക്കുമെന്ന് കമ്പനി നേരത്തെ പ്രവചിച്ചിരുന്നു. ഹോട്ട് ടബ് എന്ന പോൺ ആപ്പ് ഫെബ്രുവരി 3 ന് പുറത്തിറങ്ങും. ഇതിനെത്തുടർന്ന്, ഡിജിറ്റൽ മാർക്കറ്റ്സ് ആക്ടിനെതിരെ ആപ്പിൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
ഹോട്ട് ടബ് എന്ന പുതിയ ആപ്പ് ആപ്പിളിന്റെ സ്വന്തം ആൾട്ടർനേറ്റീവ് ആപ്പ് സ്റ്റോർ ആയ ആൾട്ട്സ്റ്റോർ പിഎഎൽ വഴിയാണ് ലഭ്യമാക്കിയത്. ഹോട്ട് ടബ് ആപ്പിളിന്‍റെ സ്വന്തം ആപ്പല്ല. ഇത് മറ്റൊരു ആപ്പ് സ്റ്റോർ വഴി ലഭ്യമാകുന്ന ആപ്ലിക്കേഷനാണ് പോണ്‍ ഹബ്, എക്സ് വിഡിയോസ്, എക്സ് എന്‍ എക്സ്, എക്സ് ഹാംസ്റ്റര്‍ ഉൾപ്പെടെയുള്ള അശ്ലീല വെബ്സൈറ്റുകളിലെ വീഡിയോകൾ iOS ഉപയോക്താക്കൾക്ക് ഈ ആപ്പ് ഉപയോഗിച്ച് തിരയാനും പ്ലേ ചെയ്യാനും സാധിക്കും.
ഈ വെബ്സൈറ്റുകള്‍ നേരത്തേ തന്നെ ഇന്റർനെറ്റിൽ ലഭ്യമായിരുന്നുവെങ്കിലും, DMA (ഡിജിറ്റൽ മാർക്കറ്റ്‌സ് ആക്ട്) അനുസരിച്ച് യൂറോപ്പിൽ ആപ്പ് ഉപയോഗിച്ച് iPhones, iPads എന്നിവയിൽ ഡൗൺലോഡ് ചെയ്യാനുള്ള അവസരം നല്‍കുക എന്നതായിരുന്നു ആപ്പിളിന്‍റെ പ്ലാന്‍.
ഐ ഒ എസ് ഉപഭോക്താക്കളുടെ ബദല്‍ ആപ്പ് സ്റ്റോറായ Altstore വഴിയാണ് പോണ്‍ ആപ്പ് ഐഫോണുകളിലും ഐപാഡുകളിലും ലഭ്യമാവുക. എന്നാല്‍ യൂറോപ്യന്‍ മാര്‍ക്കറ്റിലുള്ളവര്‍ക്ക് മാത്രമേ ഹോട്ട് ടബ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
പരസ്യങ്ങളില്ലാത്ത സ്വകാര്യവും സുരക്ഷിതവുമായ അനുഭവം വാഗ്ദാനം ചെയ്യുന്ന അശ്ലീല ആപ്പെന്നാണ് ഹോട്ട് ടബിന്‍റെ പരസ്യവാചകം തന്നെ. സ്വകാര്യവും സുരക്ഷിതവുമായ രീതിയിൽ മുതിർന്നവർക്കായുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാൻ ഈ ആപ്പ് അവസരമൊരുക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്