സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കൂടുതൽ ഫീച്ചറുമായി എലോൺ മസ്‌ക്. എലോൺ മസ്‌ക് അടുത്തിടെ 'എക്‌സ് ചാറ്റ്' എന്ന പുതിയ ഡയറക്ട് മെസേജിംഗ് (ഡിഎം) സിസ്റ്റം അവതരിപ്പിച്ചു.
ഈ പുതിയ സംവിധാനത്തിലൂടെ, എക്‌സ് ചാറ്റ് ഉപയോഗിച്ച് ഏത് തരത്തിലുള്ള ഫയലുകളും കൈമാറാൻ കഴിയും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.
ഫോൺ നമ്പർ ഇല്ലാതെ തന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ എന്നിവ ചെയ്യാൻ ഈ ഫീച്ചർ നിങ്ങളെ അനുവദിക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചു.
റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ എക്‌സ് ചാറ്റ് ലഭ്യമായിരിക്കുന്നത് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ്. ഇത് കൂടാതെ എക്‌സ് സബ്‌സ്‌ക്രിപ്ഷൻ ചെയ്തിട്ടുള്ളവർക്കും പുതിയ അപ്‌ഡേറ്റുകൾ ഉപയോഗിക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്