ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വോയ്‌സ് അസിസ്റ്റന്റായ സിരിയുടെ പരിഷ്‌കരിച്ച പതിപ്പ് 2026 മാർച്ച് മാസത്തോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്.
ഈ പുതിയ സിരിയുടെ പ്രവർത്തനം ഗൂഗിൾ ജെമിനി എഐയെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ജെമിനിയുടെ പിൻബലത്തോടെ, സിരിക്ക് ഉപഭോക്താക്കളോട് കൂടുതൽ മികച്ച രീതിയിൽ സംസാരിക്കാനും, സ്വാഭാവിക ഭാഷ മനസ്സിലാക്കാനും, സന്ദർഭോചിതമായി പ്രതികരിക്കാനും സാധിക്കും.
ഈ എഐ സൗകര്യം ഐഫോണുകൾ, മാക്ക്, ഹോം ഡിവൈസുകൾ എന്നിവയിലുടനീളം ലഭിക്കും. ഇതിനു പുറമെ, എഐ സിരി സൗകര്യമുള്ള പുതിയ സ്മാർട്ട്‌ഹോം ഡിവൈസും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഒരു ശക്തമായ ലാർജ് ലാംഗ്വേജ് മോഡൽ സ്വന്തമായി നിർമ്മിക്കാൻ ആപ്പിളിന് സാധിക്കാത്തതാണ് ഈ പങ്കാളിത്തത്തിന് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗൂഗിൾ ഫോട്ടോസ് 'പാർട്ണർ ഷെയറിംഗ്'; പ്രിയപ്പെട്ടവർക്കായി ഓർമ്മകൾ തൽക്ഷണം പങ്കുവെക്കാം
വൈദ്യുതി ബില്ല് കണ്ട് ഞെട്ടേണ്ട; 'മാറ്റർ' സാങ്കേതികവിദ്യയിലൂടെ സ്മാർട്ട് ഹോമുകൾ ഇനി ലാഭത്തിന്റെ
ഐഫോൺ 18 പ്രോ ഉടൻ വിപണിയിലേക്ക്; പുത്തൻ നിറങ്ങളും അത്യാധുനിക ഡിസ്പ്ലേയുമായി ആപ്പിളിന്റെ
കാഴ്ചപരിമിതിയുള്ളവർക്കും ഇനി സ്മാർട്ട് ആകാം; പ്രെസ്ക്രിപ്ഷൻ ലെൻസുകളുമായി മെറ്റയുടെ പുതിയ റേ-ബാൻ സ്മാർട്ട്