മൂല്യമേറിയ ബ്രാൻഡ് പദവി നിലനിർത്തി മുംബൈ ഇന്ത്യൻസ്

APRIL 20, 2024, 12:12 PM

ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ബ്രാൻഡ് എന്ന പദവി നിലനിർത്തി മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുംബൈ ഇന്ത്യൻസ് ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമുകളിൽ ഒന്നാമത് എത്തിയത്.
ആരാധക പിന്തുണ, ജനകീയത, പരസ്യ കരാറുകൾ, സൂപ്പർ താര സാന്നിധ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡ് മൂല്യത്തിൽ 87 മില്യൺ ഡോളറിന്റെ ബ്രാൻഡ് മൂല്യവുമായാണ് മുംബൈ ഒന്നാമത് എത്തിയത്.

ഐപിഎല്ലിൽ അഞ്ച് തവണ കിരീടം നേടിയ രണ്ട് ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യൻസ് എന്നതും ബ്രാൻഡ് മൂല്യം ഉയർത്തുന്ന ഘടകമായി. രോഹിത് ശർമ, ജസ്പ്രീത് ബുമ്ര എന്നിങ്ങനെ ലോക ക്രിക്കറ്റിലെ സൂപ്പർതാര സാന്നിധ്യവും മുംബൈയെ മുന്നിലെത്തിച്ചു.
ചെന്നൈ സൂപ്പർ കിംഗ്‌സാണ് ബ്രാൻഡ് മൂല്യത്തിൽ രണ്ടാമത്. 81 മില്യൺ ഡോളറാണ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബ്രാൻഡ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്.

ധോണിയുടെ സാന്നിധ്യം തന്നെയാണ് ചെന്നൈയുടെ ബ്രാൻഡ് മൂല്യം ഉയർത്തുന്നതിൽ നിർണായക ഘടകം. പരിചയസമ്പന്നരായ മാനേജ്‌മെന്റും അഞ്ച് കിരീടങ്ങൾ നേടിയിട്ടുള്ള സ്ഥിരതയും ചെന്നൈയുടെ മൂല്യം ഉയർത്തുന്നു. ഷാരൂഖ് ഖാന്റെ ഉടമസ്ഥതതയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ബ്രാൻഡ് മൂല്യത്തിൽ മൂന്നാമത്. 78.6 മില്യൺ ഡോളറാണ് കൊൽക്കത്തയുടെ ബ്രാൻഡ് മൂല്യമായി കണക്കാക്കുന്നത്.

vachakam
vachakam
vachakam

കിംഗ് ഖാന്റെ സാന്നിധ്യമാണ് കൊൽക്കത്തയുടെ മൂല്യം ഉയർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 69.8 മില്യൺ ഡോളർ ബ്രാൻഡ് മൂല്യം കണക്കാക്കുന്ന വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ആണ് ബ്രാൻഡ് മൂല്യത്തിൽ നാലാമത്. വിരാട് കോഹ്ലി തന്നെയാണ് ആർസിബിയുടെ ഏറ്റവും വലിയ സ്വത്ത്. ആരാധകരോടുള്ള ഫലപ്രദമായ ഇടപെടലുകളും അവരെ ജനപ്രിയ ടീമാക്കുന്നു.

റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് 64.1 ഡോളർ ബ്രാൻഡ് മൂല്യവുമായി അഞ്ചാമതാണ്. 48.2 മില്യൺ ഡോളർ ബ്രാൻഡ് മൂല്യമുള്ള സൺറൈസേഴ്‌സ് ഹൈദാരബാദ് ആറാമതും 45.3 മില്യൺ ഡോളർ ബ്രാൻഡ് മൂല്യമുള്ള പഞ്ചാബ് കിംഗ്‌സ് ഏഴാമതും ഉള്ളപ്പോൾ 42 മില്യൺ ഡോളർ ബ്രാൻഡ് മൂല്യമുള്ള സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് എട്ടാമതാണ്.

ലഖ്‌നൗവും ഗുജറാത്തും പുതിയ ടീമുകളായതിനാൽ ബ്രാൻഡ് മൂല്യം കണക്കാക്കിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam