കുറഞ്ഞ ഓവർ നിരക്കിന് ഹാർദ്ദിക് പാണ്ഡ്യക്ക് പിഴ

APRIL 20, 2024, 2:16 PM

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്നലെ മൂന്നാം ജയം സ്വന്തമാക്കിയിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ഒമ്പത് റൺസിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്.
ഇതോടെ പോയിന്റ് പട്ടികയിൽ ഏഴാമതെത്താനും മുംബൈക്ക് സാധിച്ചു. ക്യാപ്ടനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് മുംബൈക്ക് ജയമെത്തിയത്. ബാറ്റിംഗിൽ ആറ് പന്തിൽ 10 റൺസെടുത്ത പാണ്ഡ്യ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ ബൗളിംഗിൽ സാമാന്യം ഭേദപ്പെട്ട പ്രകടനം താരം പുറത്തെടുത്തിരുന്നു. നാല് ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടാൻ ഹാർദിക്കിനായി.

ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹാർദിക് വീണ്ടും പന്തെറിഞ്ഞ് തുടങ്ങിയത് ഇന്ത്യൻ ടീമിന് ആശ്വാസമാണ്. പന്തെറിയുന്നില്ലെങ്കിൽ ഹാർദിക്കിനെ ടീമിലെടുക്കേണ്ടെന്നുള്ള അഭിപ്രായം ക്രിക്കറ്റ് വിദഗ്ധർക്കിടയിലും ആരാധകർക്കിടയിലുമുണ്ട്. ഇതിനിടെ മറ്റൊരു തിരിച്ചടി നേരിട്ടിരിക്കുകയാണ് ഹാർദ്ദിക്. കുറഞ്ഞ ഓവർ നിരക്കിന് പിഴ അടയ്‌ക്കേണ്ടി വരും ഹാർദ്ദിക്കിന്. സീസണിൽ ആദ്യമായിട്ടായതുകൊണ്ട് ഹാർദ്ദിക്കിന്റെ പിഴ 12 ലക്ഷത്തിലൊതുങ്ങും. ഇനിയും ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് പോകേണ്ടി വരും.

നേരത്തെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, ഡൽഹി കാപിറ്റൽസിന്റെ റിഷഭ് പന്ത്, ഗുജറാത്ത് ടൈറ്റൻസിന്റെ ശുഭ്മാൻ ഗിൽ എന്നിവർക്കും കുറഞ്ഞ ഓവർ നിരക്കിന് പിഴയടയ്‌ക്കേണ്ടി വന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam