ഇനിയും ധോണി മൈതാനത്തിന് മധ്യത്തിൽ തുടരണം: ഡെയിൽ സ്റ്റെയിൻ

APRIL 20, 2024, 2:27 PM

ഇത്തവണത്തെ ഐപിഎല്ലിലെ ഏറ്റവും വലിയ ആകർഷക താരം ചെന്നൈയുടെ 42കാരനായ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ്. ക്രിക്കറ്റ് മൈതാനത്തിൽ ഈ പ്രായത്തിലും മിന്നുന്ന  പ്രകടനത്തോടെ ആരാധകരെ ആവേശഭരിതമാക്കാൻ ധോണിയ്ക്ക് സാധിക്കുന്നുണ്ട്. 2024 ഐ.പി.എൽ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാനത്തെ സീസണായിരിക്കുമെന്ന് ഇതിനോടകം ചർച്ചയായിട്ടുണ്ട്.

എന്നാൽ ഈ സീസണോടുകൂടി മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയിൽ സ്റ്റെയിൻ. ഐ.പി.എൽ ആരാധകരെ മാത്രമല്ല ദക്ഷിണാഫ്രിക്കയിലടക്കമുള്ള പല താരങ്ങൾക്കും വലിയ പ്രചോദനങ്ങൾ ഉണ്ടാക്കാൻ ധോണിയുടെ ഐപിഎല്ലിലെ പ്രകടനങ്ങൾക്ക് സാധിക്കുന്നുണ്ടെന്നാണ് സ്റ്റെയിൻ വിലയിരുത്തുന്നത്.

എപ്പോഴൊക്കെ ധോണിയെ മൈതാനത്ത് കാണാൻ സാധിച്ചാലും അപ്പോഴൊക്കെയും വലിയൊരു മൂഡ് സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു എന്ന് സ്‌റ്റെയിൻ വിലയിരുത്തുന്നു. അവിസ്മരണീയ പ്രകടനങ്ങൾ കൊണ്ട് ഇനിയും ആരാധകരെ കയ്യിലെടുക്കാൻ ധോണിക്ക് സാധിക്കുമെന്നാണ് സ്റ്റെയിൻ വിശ്വസിക്കുന്നത്.
ഇത്തവണത്തെ ഐപിഎല്ലിൽ നായകനായല്ല കളിക്കുന്നതെങ്കിലും, ഒരു നായകന്റെ കർത്തവ്യം തന്നെയാണ് ധോണി ചെയ്യുന്നത്. പല മത്സരങ്ങളിലും ബാറ്റിംഗിൽ വളരെ താഴെയാണ് ക്രീസിലെത്തുന്നതെങ്കിലും വലിയ ഇംപാക്ട് ഉണ്ടാക്കി മടങ്ങാൻ ധോണിക്ക് സാധിക്കുന്നുണ്ട്. ധോണിയുടെ ഈ കഴിവിനെ പറ്റിയാണ് സ്റ്റെയിൻ സംസാരിച്ചത്.

vachakam
vachakam
vachakam

'ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമല്ല ഇത് കൂടുതൽ ആവേശം പകരുന്നത്. ദക്ഷിണാഫ്രിക്കയിലും എനിക്കുമൊക്കെ സത്യസന്ധമായി പറഞ്ഞാൽ വലിയ ആവേശമാണ് ധോണിയുടെ പ്രകടനങ്ങൾ നൽകുന്നത്. ഞാൻ ഒരുപാട് ടിവി കാണുന്ന വ്യക്തിയല്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുമ്പോൾ എനിക്ക് ടിവി കാണേണ്ടി വരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മഹേന്ദ്ര സിംഗ് ധോണിയെ കാണുക എന്നതാണ് എന്റെ പ്രധാന ഹോബി. കഴിഞ്ഞ ദിവസം ധോണി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. അതുതന്നെയാണ് നമ്മൾ ചെയ്യേണ്ടതെന്ന് എനിക്ക് തോന്നുന്നു. ചില സമയത്ത് ധോണിയുടെ വമ്പൻ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ബോളറാണ് ഞാൻ.' സ്റ്റെയിൻ പറഞ്ഞു.

'ഇപ്പോൾ ഞാൻ ഒരു ആരാധകന്റെ വീക്ഷണത്തിലാണ് ധോണിയുടെ ബാറ്റിംഗ് കാണുന്നത്. ഞാൻ അത് ഒരുപാട് ഇഷ്ടപ്പെടുന്നു. ഞാൻ അർത്ഥമാക്കുന്നത് എന്തെന്നാൽ, ഇപ്പോൾ എനിക്ക് കൂടുതൽ നല്ല മൂഡ് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയും ധോണി മൈതാനത്തിന് മധ്യത്തിൽ തുടരണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ അത് കൂടുതൽ ആവേശം നൽകും.' സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവേ സ്റ്റെയിൻ പറഞ്ഞു.

എന്നിരുന്നാലും തന്റെ കാൽമുട്ടിലെ പരിക്ക് ധോണിയെ ഇത്തവണ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ മറ്റൊരു ഐപിഎൽ സീസണിൽ ധോണി കളിക്കുമോ എന്ന കാര്യം വലിയ സംശയത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam