കെജ്രിവാളിന് പകരം സുനിത കെജ്‌രിവാൾ എത്തുമോ? സജീവമായി ചർച്ചകൾ 

MARCH 28, 2024, 4:43 PM

കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ ഇന്ന് ഇന്ത്യക്കാർക്ക് സുപരിചിതയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിലായതിനു ശേഷം രണ്ടുതവണയാണ് സുനിത മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഒട്ടും പതാറാതെ സമചിത്തതയോടെ കെജ്രവാളിൻ്റെ സന്ദേശം ജനങ്ങളോട് പങ്കുവച്ച സുനിതയ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്.

അതേസമയം ഡൽഹിയിൽ ഒരു അധികാരക്കൈമാറ്റത്തിന് സാധ്യതകളേറെയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം . അരവിന്ദ് കെജ്രിവാളിന് പിൻഗാമി ആര് എന്ന ചോദ്യത്തിന് ആംആദ്‌മി പാർട്ടി കണ്ടുവെച്ചിരിക്കുന്നത് ഭാര്യ സുനിത കെജ്രിവാളിനെ ആണെന്നാണ് പുറത്തു വരുന്ന അഭ്യൂഹങ്ങൾ.

“അധികാരം തലയ്ക്കുപിടിച്ച മോദി നിങ്ങൾ മൂന്നുവട്ടം തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു. എല്ലാവരെയും തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത് ഡൽഹി ജനതയോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എന്നും നിങ്ങൾക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. അകത്തായാലും, പുറത്തായാലും അദ്ദേഹത്തിൻ്റെ ജീവിതം രാജ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്” എന്നാണ് അരവിന്ദ് കെജ്രിവാളിനെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ സുനിത എക്സിൽ കുറിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam